BREAKING NEWS

മൊബൈൽ മോഷ്‌ടിച്ചെന്നാരോപിച്ച് ഉറങ്ങിക്കിടന്ന ദലിത് വിദ്യാർഥിയെ നാലുമണിക്കൂറോളം ക്രൂരമായി മർദിച്ചു, ബെൽറ്റിന് തല്ലി, മുറിവിൽ ഉപ്പു പുരട്ടി, ന​ഗ്നനാക്കി ലൈം​ഗികമായി ഉപദ്രവിച്ചുവെന്ന് 16 കാരൻ!! സഹ വിദ്യാർഥികൾക്കെതിരെ കേസ്, സസ്പെൻഷൻ

· · 1 min read
Share: Copied!

റാഞ്ചി: ജാർഖണ്ഡിൽ മൊബൈലും പണവും മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദലിത് വിദ്യാർഥിയെ ന​ഗ്നനാക്കി ആക്രമിച്ച് സഹവിദ്യാർഥികൾ. വിദ്യാർഥിയെ നാല് മണിക്കൂറോളം പ്രതികൾ ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്തെ ഒരു റെസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം.

ജൂലൈ 14ന് രാത്രിയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരനെ പ്രതികൾ വായ മൂടിക്കെട്ടി വലിച്ചിഴച്ച് മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷം മൂന്ന് പേർ ബെൽറ്റ് ഉപയോഗിച്ച് തല്ലിയതായും മറ്റുള്ളവർ അത് മൊബൈലിൽ പകർത്തിയതായും വിദ്യാർഥി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

കൂടാതെ മുറിവുകളിൽ ഉപ്പ് പുരട്ടി അക്രമിച്ചുവെന്നും ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴിയിൽ പറയുന്നു. ജാതി അധിക്ഷേപം നേരിട്ടതായും സംഭവിച്ച കാര്യങ്ങൾ പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന ഭീഷണി ഉണ്ടായിരുന്നുവെന്നും വിദ്യാർഥി പറഞ്ഞു.

അതേസമയം സംഭവത്തിൽ ആറ് പേർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 16കാരനെ ആക്രമിച്ച മുഴുവൻ വിദ്യാർഥികളെയും സ്‌കൂൾ സസ്പെൻഡ് ചെയ്തു. നിലവിൽ 16കാരൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മകൻ ഇതിനുമുമ്പും ജാതി അധിക്ഷേപം നേരിട്ടുണ്ടെന്ന് വിദ്യാർഥിയുടെ പിതാവ് പറയുന്നു.

പ്രതികൾക്കെതിരെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

നിതിൻ രാജ് മരണത്തിൽ ഒളിവിൽ പോയ ഡോ. റാം മൂന്നര മാസങ്ങൾക്കു ശേഷം പി‌ടിയിൽ!! ക്രൈംബ്രാഞ്ച് പ്രതിയെ കസ്റ്റഡിയിലെടുത്തത് കുടകിൽ നിന്ന്, കണ്ണൂരിലെത്തിച്ചു

BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026
BREAKING NEWS
ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി
31 Oct 2026