BREAKING NEWS

‘എടാ അടിയെടാ, തീർത്തിട്ട് പോയാൽ മതി’…പിന്നാലെ പൂരത്തെറിയും… സമൂഹമാധ്യമത്തിൽ ഗ്രൂപ്പ് ഉണ്ടാക്കി ചിത്രങ്ങൾ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കൂട്ടയടി, പ്ലസ് വൺ വിദ്യാർഥിയുടെ കഴുത്തിൽ കാലു കൊണ്ടു മുറുക്കി ശ്വാസംമുട്ടിച്ച് പ്ലസ് ടു വിദ്യാർഥികൾ

· · 1 min read
Share: Copied!

തിരുവനന്തപുരം: നഗരൂർ കൊടുവഴന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ സംഘർഷം. സമൂഹമാധ്യമത്തിൽ ഗ്രൂപ്പ് ഉണ്ടാക്കി ചിത്രങ്ങൾ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ തമ്മിലടിച്ചത്.

അടിക്കാൻ സഹപാഠികൾ പ്രോത്സാഹിപ്പിക്കുന്നതും പ്ലസ് ടു വിദ്യാർഥി പ്ലസ് വൺ വിദ്യാർഥിയുടെ കഴുത്തിൽ കാലു കൊണ്ടു മുറുക്കി ശ്വാസം മുട്ടിക്കുന്നതിന്റേയും ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിനെട കൂട്ടുകാർ ചേർന്നു പിടിച്ചു മാറ്റുന്നതും ചിലർ അടിക്കാൻ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കൂടാതെ തീർത്തിട്ടു പോയാൽ മതിയെന്നു പറഞ്ഞ് തെറികൾ വിളിക്കുന്നതും കേൾക്കാം. സ്‌കൂൾ സമയം കഴിഞ്ഞ് സമീപത്തുള്ള റബർ തോട്ടത്തിൽ വച്ചാണ് കയ്യാങ്കളി നടന്നതെന്നാണ് വിവരം.

അതേസമയം പ്ലസ് വൺ വിദ്യാർഥിയെ മുതിർന്ന കുട്ടികൾ റാഗ് ചെയ്തുവെന്നും കൊല്ലാൻ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടി സഹോദരൻ നഗരൂർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടു കൂട്ടരെയും സ്‌റ്റേഷനിലേക്കു വിളിപ്പിച്ചു. റാഗിങ് ആണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നും ഇരുവിഭാഗം കുട്ടികളെയും സ്‌റ്റേഷനിലേക്കു വിളിപ്പിച്ചു മൊഴിയെടുത്ത ശേഷം തുടർനടപടി സ്വീകരിക്കുമെന്നും നഗരൂർ എസ്‌ഐ പറഞ്ഞു.

ആനയുടെ തുമ്പിക്കൈയ്ക്ക് മുന്നിൽ നിന്ന് ജീവൻ തിരിച്ചുകിട്ടുന്നത് ഇത് രണ്ടാം തവണ!! ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീടിലേക്ക് തിരിച്ച മാധ്യമപ്രവർത്തകനു നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! വാഹനം ഉപേക്ഷിച്ച് സമീപത്തെ വീട്ടിൽ ഓടിക്കയറിയതോടെ ആന പിൻവാങ്ങി

BREAKING NEWS
ട്രെയിനിൽ യാത്രക്കാരിക്കു നേരെ ലൈം​ഗികാതിക്രമം; സഹയാത്രക്കാർ ഇടപെട്ടതോടെ പിന്തിരിഞ്ഞു; സ്റ്റേഷനിലിറങ്ങിയപ്പോൾ പിന്തുടർന്ന് വീണ്ടും അതിക്രമം; ചോദ്യം ചെയ്തതോടെ യുവതിയെ അടിച്ചു വീഴ്ത്തി പ്രതി ; ചുറ്റുംകൂടിയവർ പിടികൂടി ‍പോലീസിലേൽപ്പിച്ചു
10 Nov 2026
BREAKING NEWS
കുളിക് നദി കാണിച്ചുതരാമെന്ന് പറഞ്ഞ് 12കാരിയെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, കാണാതായ മകളെ കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ പിതാവിൽ നിന്ന് 300 രൂപയും വാങ്ങി... പ്രതി പെൺകുട്ടിയുമായി സൈക്കിളിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്, കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് ന​ഗ...
10 Nov 2026
BREAKING NEWS
കുട്ടി ​‍ഡ്രൈവർമാർ വാഹനമോടിച്ചാൽ രക്ഷിതാക്കൾക്കായിരിക്കും ശിക്ഷ, മക്കളെ നിയന്ത്രിക്കാനായില്ലെങ്കിൽ രക്ഷിതാക്കൾ വാഹനം വിൽക്കട്ടെ...കേസെടുക്കുന്ന കാര്യത്തിൽ യാതൊരു ദയയും ഉണ്ടാകില്ല- ഗതാഗത മന്ത്രി
10 Nov 2026
BREAKING NEWS
ഇൻസ്റ്റഗ്രാം മെസേജിനെച്ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി 17 കാരനെ ക്രൂരമായി മർദിച്ച കേസ്, ആക്രമണം നടത്തിയ നാലു കുട്ടികളേയും വിട്ടയച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്, കൗൺസലിങ്‌ ഉറപ്പാക്കണമെന്ന് നിർദേശം, അറസ്റ്റിലായ 40 കാരിയെ റിമാൻഡിൽ, മർദനമേറ്റ 17 കാരൻ ചികിത്സയിൽ
10 Nov 2026