BREAKING NEWS

പെരുമ്പാവൂരിൽ വീടിനുള്ളിൽ അതിക്രമിച്ചു കയറി യുവതിയ്ക്കു നേരെ ലൈം​ഗീകാതിക്രമം ; മോഷ്ടിക്കാനെത്തിയ ആളാണ് ആക്രമിച്ചത്; പ്രതിക്കായി പൊലീസ് തെരച്ചിൽ

· · 1 min read
Share: Copied!

കൊച്ചി: പെരുമ്പാവൂരിൽ വീട്ടിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. കവർച്ചാശ്രമത്തിനിടെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. തൊട്ടടുത്ത വീട്ടിൽ പോയി മടങ്ങിയെത്തിയ യുവതി സ്വന്തം വീട്ടിലേക്ക് കയറിയതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. മോഷണശ്രമത്തിനുശേഷം വീടിന് പുറത്തു ഒളിച്ചിരുന്ന പ്രതി, യുവതി അകത്ത് പ്രവേശിച്ചതോടെ പിന്നാലെ വീട്ടിലേക്ക് കയറുകയും വാതിൽ അകത്തുനിന്ന് പൂട്ടുകയും ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു.

തുടർന്ന് യുവതിയെ ലൈംഗികമായി ആക്രമിക്കുകയും ബലാത്സംഗശ്രമം നടത്തുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ തെളിവുകൾ ശേഖരിച്ച പൊലീസ് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി അറിയിച്ചു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് വിവരങ്ങളും പരിശോധിച്ചുവരികയാണ്.

മലയാളി അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക്; നാസയുടെ 8 മാസത്തെ ദൗത്യത്തിന് തുടക്കം; കേരളത്തിനും അഭിമാന നിമിഷം

BREAKING NEWS
വിളിച്ചുവരുത്തി വകവരുത്തി... വനിതാ ഹെഡ് കോൺസ്റ്റബിൾ പ്രണയബന്ധം അവസാനിപ്പിക്കാൻ ആ​ഗ്രഹിച്ചു, എഎസ്ഐ വഴങ്ങിയില്ല, വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി, സഹോദരനേയും ബന്ധുവിനേയും കൂട്ടി മൃതദേഹം വനത്തിലെത്തിച്ച് കാറിലിട്ട് കത്തിച്ചു!! നാലുപേർ അറസ്റ്റിൽ, തീ ആളിപ്പടരുന്നതിനിടെ യുവതിക്കും പൊള്ളലേറ്റു
18 Nov 2026
BREAKING NEWS
സാവരിയ ബസന്ത് കൊല്ലപ്പെട്ട കേസ്, ഉസ്ബക്കിസ്ഥാനിൽ സഹപാഠിക്ക് എട്ടരവർഷം തടവ്, ഒരേ കുറ്റകൃത്യത്തിന് രണ്ടു രാജ്യങ്ങളിൽ വിചാരണ നടത്തുന്നതിൽ നിയമപരമായ പരിമിതി, സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാൻ നീക്കം
18 Nov 2026
BREAKING NEWS
സിഎംആർഎൽ- എക്സാലോജിക്... ഒന്നാംഘട്ട കുറ്റപത്രം ഉടൻ കോടതിയിൽ!! മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ ഇ.ഡി, 3 പേർക്ക് സമൻസ്, ഈ മാസം അവസാനം ഹാജരാകാൻ നിർദേശം
18 Nov 2026
BREAKING NEWS
"അവൻ വിഡ്ഢിയാണ്, പക്ഷേ ഞാൻ ക്യാപ്റ്റനാണ്, എന്റെ അഹങ്കാരത്തിന് വഴങ്ങുകയാണെങ്കിൽ അവന്റെ ബാഗുകൾ പാക്ക് ചെയ്ത് ഇപ്പോൾ തന്നെ വീട്ടിലേക്ക് അയക്കാം, എന്നാൽ ചെന്നൈയെ വിജയിപ്പിക്കാൻ അവന് കഴിയും, അതുകൊണ്ട് എന്റെ അഭിമാനവും അഹങ്കാരവും മാറ്റിവെച്ച് അവനെ തുടർന്നും കളിപ്പിക്കും," 2023 ഐപിഎല്ലിലെ സംഭവം വെളിപ്പെ...
18 Nov 2026