BREAKING NEWS

വിവാഹ സൽക്കാരത്തിനിടെ ഐസ്ക്രീമിന്റെ പേരിൽ സംഘർഷം, കൂടുതൽ ഐസ്ക്രീം ചോദിച്ചപ്പോൾ തരാനില്ലെന്ന് മറുപടി, ഇതോടെ പെട്ടിയോടെ എടുത്തുകൊണ്ടു പോകാൻ ശ്രമം, കൂട്ടത്തല്ല് കണ്ട് വധു കുഴഞ്ഞുവീണു, സംഭവം കൊല്ലത്ത്

· · 1 min read
Share: Copied!

കൊല്ലം: വിവാഹ ശേഷമുള്ള സൽക്കാരച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് കൂടുതൽ ഐസ്ക്രീം നൽകാത്തതിന്റെ പേരിൽ സംഘർഷം. സംഘർഷത്തിനിടെ കുഴഞ്ഞു വീണ വധുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30ന് പള്ളിമുക്ക് ഇരവിപുരം റോഡിലുള്ള ഒരു ഒ‍ാഡിറ്റോറിയത്തിൽ ആയിരുന്നു നാടകീയ സംഭവം അരങ്ങേറിയത്.

സൽക്കാരം നടക്കുന്നതിനിടയിൽ ഐസ്ക്രീം ചോദിച്ചെത്തിയവർക്ക് കൂടുതൽ ഐസ്ക്രീം നൽകാനാകില്ലെന്ന് പറഞ്ഞു. ഇതിന്റെ പേരിൽ ഒരു സംഘം ഐസ് ക്രീം എടുത്തു കൊണ്ടു പോകാൻ ശ്രമിച്ചതാണ് സംഘർഷാവസ്ഥയ്ക്കും തമ്മിൽത്തല്ലിലും കലാശിച്ചതെന്ന് പറയുന്നു.

സംഘർഷത്തിനിടെ ഏതാനും പേർക്ക് നിസാര പരുക്കുപറ്റി. കൂടാതെ പള്ളിമുക്ക് ഇരവിപുരം റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെടുകയും ചെയ്തു. അതേസമയം യുവാക്കൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നും ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ഇരവിപുരം പോലീസ് പറഞ്ഞു.

വിവാഹം കഴിഞ്ഞിട്ട് വെറും നാലുമാസം, ​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി, മരണവിവരമറിഞ്ഞ് ദോഹയിൽ നിന്ന് നാട്ടിലേക്കു തിരിച്ച യുവാവ് നെടുമ്പാശേരിയിൽ എത്തുമെന്ന് അറിയിച്ചെങ്കിലും വന്നില്ല, അന്വേഷണത്തിൽ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ

BREAKING NEWS
മൊബൈൽ തട്ടിയെടുത്തത് തെളിവുകൾ നശിപ്പിക്കാതിരിക്കാനും ബന്ധുവായ പരാതിക്കാരി വഴി ഫോൺ പോലീസിനു കൈമാറാനും!! പീഡനവിവരം പുറത്തുപറയാതിരിക്കാൻ ഒരു കോടി രൂപ ഡോ. ജോൺസൺ‌ വാ​ഗ്ദാനം ചെയ്തു, നിരസിച്ചതോടെ പരാതി- യുവനടിയുടെ മൊഴി
10 Nov 2026
BREAKING NEWS
മുത്തശ്ശിയുടെ കൊലപാതകവും പിതാവിന്റെ ക്രൂരമായ വധവും നേരിട്ട് അനുഭവിച്ചവരാണ് അവർ ഇരുവരും... തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കുമുമ്പ് കോൺഗ്രസ് വിജയിച്ചാൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കുമോയെന്ന് മക്കളിൽ ഒരാൾ നേരിട്ട് ചോദിച്ചു, 'ഒരിക്കലുമില്ല' എന്നായിരുന്നു മറുപടി, വീണ്ടും ഉറപ്പാണോയെന്ന് ചോദിച്ചു...പ്രധ...
10 Nov 2026
BREAKING NEWS
'ഇന്ത്യയുടെ പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ തയ്യാറാണോ?' ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മടി മാറി സമ്മതിക്കുകയായിരുന്നു!! രാജ്യം അദ്ദേഹത്തിന്റെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു...തന്നിലേക്കുവന്ന പ്രധാനമന്ത്രി പദം നിരസിച്ച് മൻമോഹൻ സിങ്ങിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? വെള...
10 Nov 2026
BREAKING NEWS
മദ്യലഹരിയിൽ അഴിഞ്ഞാടി; പിടികൂടിയ പോലീസുകാരന്റെ കൈ കടിച്ചുമുറിച്ച് പ്രതി; വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം
10 Nov 2026