BREAKING NEWS

സ്വയം നെഞ്ചത്ത് റീത്ത് വച്ച് ‘ചീനിക്കാസിന്റെ’ അന്ത്യ യാത്ര !! ചതിച്ചത് പ്രിയദർശിനി, 60 വർഷമായി ചാലക്കുടി- മലക്കപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് സർവീസ് അവസാനിപ്പിച്ചു… ‘കാനന പാതയിൽ കല്ലും മുള്ളും വന്യമൃഗങ്ങളും നിറഞ്ഞ വഴികളിലൂടെ യാത്രക്കാരായ നിങ്ങളെ യഥാസ്ഥലത്തേയ്ക്ക് സുരക്ഷിതമായി എത്തിക്കുവാൻ ഇനിയില്ല, ആരോടും പരാതിയും പരിഭവങ്ങളുമില്ല… ഫ്ലക്സിൽ കുറിച്ചു

· · 1 min read
Share: Copied!

തൃശ്ശൂർ: കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള പ്രിയദർശിനി പദ്ധതി ആരംഭിച്ചതിന് പിന്നാലെ വരുമാനം പകുതിയായി കുറഞ്ഞെന്ന് ആരോപിച്ച് 60 വർഷത്തെ സർവീസ് അവസാനിപ്പിച്ച് സ്വകാര്യ ബസ്. ചാലക്കുടി-മലക്കപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന ‘ചീനിക്കാസ്’ ബസ് ആണ് ഓട്ടം അവസാനിപ്പിച്ചത്. ബസിൽ റീത്ത് വെച്ചാണ് ഓട്ടം അവസാനിപ്പിച്ചത്.

പതിനായിരം രൂപയിൽ നിന്ന് കളക്ഷൻ 5,000 രൂപയായി കുറഞ്ഞതിന് പിന്നാലെയാണ് സർവീസ് നിർത്താൻ ഉടമകൽ തീരുമാനിച്ചത്. പ്രിയദർശിനി ബസ് വന്നതോടെ വരുമാനം കുറയുകയും ജീവനക്കാർക്ക് കൂലി നൽകാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും ഇവർ പറയുന്നു. പ്രത്യേക അറിയിപ്പ് എന്ന നിലയിൽ ബസിന് മുന്നിൽ സർവ്വീസ് നിർത്തുകയാണെന്ന് അറിയിച്ച് ഒരു ഫ്‌ളക്‌സും തൂക്കിയാണ് അവസാന സർവീസ് നടത്തിയത്.
ഫ്ലക്സിൽ കുറിച്ചത് ഇങ്ങനെ- ‘കാനന പാതയിൽ കല്ലും മുള്ളും വന്യമൃഗങ്ങളും നിറഞ്ഞ വഴികളിലൂടെ യാത്രക്കാരായ നിങ്ങളെ യഥാസ്ഥലത്തേയ്ക്ക് സുരക്ഷിതമായി എത്തിക്കുവാൻ വാൽപ്പാറ-ചാലക്കുടി റൂട്ടിൽ ചീനിക്കാസ് ബസ് സർവ്വീസ് ഇനിയില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തകർച്ചയിലെത്തിയ പ്രസ്ഥാനം പ്രിയദർശിനിയുടെ വരവോടെ പൂർണ്ണമായി തകർച്ചയിലായി. ആരോടും പരിഭവമില്ല, പരാതികളില്ല’

അതേസമയം ഈ റൂട്ടിൽ രണ്ട് സർവിസുകളാണ് ചീനിക്കാസ് നടത്തിയിരുന്നത്. രാവിലെ 6.45ന് ചാലക്കുടിയിൽ നിന്ന് വാൽപ്പാറയിലേക്ക് പുറപ്പെടുന്ന സർവ്വീസും, രാവിലെ 7.15ന് വാൽപ്പാറയിൽ നിന്ന് ചാലക്കുടിയിലേക്ക് വരുന്ന സർവ്വീസും. ചാലക്കുടിയിൽ നിന്ന് പുറപ്പെടുന്ന ബസ് ഉച്ചക്ക് 12നാണ് വാൽപ്പാറയിൽ എത്തിയിരുന്നത്. തിരികെയുള്ള സർവിസ് ചാലക്കുടിയിൽ എത്തുന്നത് ഉച്ചക്ക് 1.20നും. നേരത്തേ, ഈ റൂട്ടിൽ മുമ്പ് തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ സർവിസ് ഉണ്ടായിരുന്നെങ്കിലും ബസ് അപകടത്തിൽപെട്ടതിനെ തുടർന്ന് സർവ്വീസ് അവസാനിപ്പിച്ചിരുന്നു. തുടർന്ന് ചീനിക്കാസ് ബസുകൾ മാത്രമായി യാത്രക്കാരുടെ പ്രധാന ആശ്രയം.

ലോകകപ്പ് കളിച്ചിട്ട് ദിവസങ്ങൾ മാത്രം… കാമുകിയുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വഴി ആരാധകരുമായി പങ്കുവച്ചത് ഒരു ദിവസം മുൻപ്!! ദക്ഷിണാഫ്രിക്ക മധ്യനിരതാരം ജെയ്ഡൻ ആഡംസ് വീടിനുള്ളിൽ മരിച്ച നിലയിൽ

BREAKING NEWS
പ്രധാനമന്ത്രി തന്നെ കാണുമ്പോൾ 'നമസ്‌തേ' പറഞ്ഞ് അഭിവാദ്യം ചെയ്യും,  കണ്ണിൽ നോക്കാതെ ഒഴിഞ്ഞുമാറുകയാണ് പതിവ്!! മോദിയുടെ ജീവിത പശ്ചാത്തലം പ്രചാരണസംഘം അവതരിപ്പിക്കുന്നതുപോലെ അത്രയും എളിയതായിരുന്നോ? ഇന്ത്യയെ ജനാധിപത്യ-മതേതരത്വ പാതയിലേക്ക് നയിച്ചതാണ് നെഹ്‌റുവിനോടുള്ള ബിജെപിയുടെ വിരോധത്തിന് കാരണം- സോണിയ ...
10 Nov 2026
BREAKING NEWS
മൊബൈൽ തട്ടിയെടുത്തത് തെളിവുകൾ നശിപ്പിക്കാതിരിക്കാനും ബന്ധുവായ പരാതിക്കാരി വഴി ഫോൺ പോലീസിനു കൈമാറാനും!! പീഡനവിവരം പുറത്തുപറയാതിരിക്കാൻ ഒരു കോടി രൂപ ഡോ. ജോൺസൺ‌ വാ​ഗ്ദാനം ചെയ്തു, നിരസിച്ചതോടെ പരാതി- യുവനടിയുടെ മൊഴി
10 Nov 2026
BREAKING NEWS
മുത്തശ്ശിയുടെ കൊലപാതകവും പിതാവിന്റെ ക്രൂരമായ വധവും നേരിട്ട് അനുഭവിച്ചവരാണ് അവർ ഇരുവരും... തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കുമുമ്പ് കോൺഗ്രസ് വിജയിച്ചാൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കുമോയെന്ന് മക്കളിൽ ഒരാൾ നേരിട്ട് ചോദിച്ചു, 'ഒരിക്കലുമില്ല' എന്നായിരുന്നു മറുപടി, വീണ്ടും ഉറപ്പാണോയെന്ന് ചോദിച്ചു...പ്രധ...
10 Nov 2026
BREAKING NEWS
'ഇന്ത്യയുടെ പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ തയ്യാറാണോ?' ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മടി മാറി സമ്മതിക്കുകയായിരുന്നു!! രാജ്യം അദ്ദേഹത്തിന്റെ കൈകളിൽ സുരക്ഷിതമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു...തന്നിലേക്കുവന്ന പ്രധാനമന്ത്രി പദം നിരസിച്ച് മൻമോഹൻ സിങ്ങിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ട്? വെള...
10 Nov 2026