BREAKING NEWS

ഒരു സ്ഥലത്തുകൂടി പോകുന്നത് രണ്ട് ട്രാൻസ് ഫോർമറുകളിൽനിന്നുള്ള വൈദ്യുതകമ്പികൾ, വൈദ്യുതിബന്ധം വിച്ഛേദിച്ച ട്രാൻസ്ഫോർമർ മാറിപ്പോയി; സർവീസ് വയർ നന്നാക്കാൻ കയറിയ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

· · 1 min read
Share: Copied!

കാഞ്ഞങ്ങാട്: മടിക്കൈയിൽ ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ച ട്രാൻസ്ഫോർമർ മാറിപ്പോയി, പൊട്ടി വീണ സർവീസ് വയർ നന്നാക്കാൻ കയറിയ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. മാവുങ്കാൽ സെക്ഷൻ ഓഫീസിലെ ലൈൻമാൻ പുല്ലൂർ മധുരംപാടിയിലെ വി.വി. ഭരതനാണ് (54) മരിച്ചത്. മടിക്കൈ കണിച്ചിറപ്പാലത്തി നിടുത്തെ എച്ച്.ടി. വൈദ്യുതത്തൂണിലായിരുന്നു സർവീസ് വയർ പൊട്ടിവീണത്. തൂണിന്റെ ഉയരത്തിലെത്തി കയർ കെട്ടി സുരക്ഷിതമായി നിന്നശേഷം തൂങ്ങിക്കിടക്കുന്ന സർവീസ് വയറിൽ പിടിച്ചതും തത്ക്ഷണം ഷോക്കേറ്റ് മരിക്കുകയായിരുന്നു.

തുടർന്നു കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേനയെത്തി കയർ അഴിച്ചാണ് ഭരതനെ താഴെയെത്തിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. മൂന്നു ​ദിവസം മുൻപുണ്ടായ കാറ്റിലും മഴയിലും വൈദ്യുതകമ്പി പൊട്ടിയതിനാൽ അന്നുമുതൽ കണിച്ചിറപ്പാലത്തിന് സമീപത്തെ വീടുകളിൽ വൈദ്യുതിയില്ലായിരുന്നു. തുടർന്ന് ട്രാൻസ്ഫോർമർ നന്നാക്കാനെത്തിയതായിരുന്നു കരാർ ജീവനക്കാരനായ സജിത്തും സഹായി ഭരതനും.

കണിച്ചിറയിലെയും കാലിച്ചാംപൊതിയിലെയും ട്രാൻസ് ഫോർമറുകളിൽനിന്നുള്ള വൈദ്യുതകമ്പികളും ഇതു വഴി കടന്നുപോകുന്നുണ്ട്. ഭരതനും സജിത്തും കണിച്ചിറ ട്രാൻസ്ഫോർമറിനടുത്താണ് എത്തിയത്. എല്ലാം കാണിച്ചുകൊടുത്തശേഷം സജിത്തിനെ അവിടെ നിർത്തി ഭരതൻ കണിച്ചിറപ്പാലത്തിനടുത്തെ തൂണിനടുത്തെത്തി. സജിത്ത് ഫ്യൂസ് ഊരിയെന്ന് ഫോണിൽ വിളിച്ച് ഉറപ്പുവരുത്തിയശേഷം ഭരതൻ മുകളിലേക്കു കയറി. എന്നാൽ പൊട്ടിവീണ സർവീസ് വയർ കാലിച്ചാംപൊതിയിലെ ട്രാൻസ്ഫോർമറിൽ നിന്നുള്ളതായിരുന്നുവെന്ന് വൈദ്യുതി അധികൃതർ പറഞ്ഞു.

കെഎസ്ഇബി. ചിത്താരി സെക്ഷനിൽനിന്ന് രണ്ടരവർഷം മുൻപാണ് ഭരതൻ മാവുങ്കാൽ സെക്ഷൻ ഓഫീസിലേക്ക് മാറിയത്. മധുരംപാടിയിലെ പരേതനായ ടി.വി. ചന്തന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കൾ: അശ്വനി, ആര്യ (ഇരുവരും വിദ്യാർഥികൾ). കാസർകോട് ജനറൽ ആസ്പത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനുശേഷം സംസ്കരിച്ചു.

സാവരിയയെ സദറുൽ അനാം മതപരിവർത്തനത്തിന് നിർബന്ധിച്ചെന്നതടക്കമുള്ള എല്ലാ ആരോപണങ്ങളിലും വിശദ അന്വേഷണം നടത്തും – കുടുംബത്തോട് ചെന്നിത്തല; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കാൻ മന്ത്രിയുടെ നിർദേശം

BREAKING NEWS
’യേശുവിനെ കാണിക്കാം, മരണം വരെ ഉപവസിക്കണം’- പറഞ്ഞു വിശ്വസിപ്പിച്ചു; കെനിയയിൽ 191 പേരുടെ മരണത്തിനിടയാക്കിയ പാസ്റ്റർക്ക് 200 വർഷം തടവ്
10 Nov 2026
BREAKING NEWS
മട്ടന്നൂരിൽ റിട്ട. അധ്യാപികയെയും 22കാരൻ മകനെയും വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി; പിതാവ് പുറത്തുപോയ സമയത്താണ് സംഭവം; അമ്മയെ കൊലപ്പെടുത്തിയശേഷം മകൻ ജീവനൊടുക്കിയതാകാമെന്ന് പ്രാഥമിക നി​ഗമനം
10 Nov 2026
BREAKING NEWS
നിർബന്ധമായും വരണമെന്ന് ക്രൈബ്രാഞ്ചിന്റെ മൂന്നാമത്തെ നോട്ടീസ്; ചോദ്യംചെയ്യലിന് പി.എസ്.സി ചെയർമാൻ ഇന്നും ഹാജരായില്ല; ഹൈക്കോടതി ഉത്തരവിനുശേഷം തീരുമാനമെന്ന് നിലപാട്
10 Nov 2026
BREAKING NEWS
ഇറാന്റെ ഭീഷണി; യുകെയിലെ സൈനിക താവളത്തിൽനിന്ന് വിമാനങ്ങൾ മാറ്റി യുഎസ്; രണ്ടാംതവണയാണ് ഇത്തരമൊരു നീക്കം അമേരിക്ക നടത്തുന്നത്; മറ്റ് രാജ്യങ്ങളുടെ സൈനിക നീക്കങ്ങളെക്കുറിച്ച് പ്രതികരിക്കാറില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം
10 Nov 2026