BREAKING NEWS

എംവി ​ഗോവിന്ദന്റെ ഭാഷാപ്രയോ​ഗം ശരിയല്ല, ആളുകൾക്ക് മനസിലാകുന്ന ഭാഷയില്ല സംസാരിക്കുന്നത്!! പിണറായിയുടെ ധാർഷ്ട്യം തെരഞ്ഞെടുപ്പിൽ വലിയ തോതിൽ തിരിച്ചടിച്ചു, ജില്ലാ സെക്രട്ടറിയെന്ന നിലയിൽ കെകെ രാഗേഷ് അമ്പേ പരാജയം, 46 വയസായി, എന്നിട്ടും എ.എ. റഹിം ഇപ്പോഴും ഡിവൈഎഫ്ഐക്കാരൻ… നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

· · 1 min read
Share: Copied!

കോട്ടയം: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ സിപിഎം നേതൃത്വത്തിനെതിരേ അതിരൂക്ഷ വിമർശനം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്, എഎ റഹിം എന്നിവർക്കെതിരേയാണ് പ്രധാനമായും വിമർശനമുള്ളത്. പിണറായിയുമായി ബന്ധപ്പെട്ട മൈക്ക് വിഷയം, വീട്ടിൽപ്പോയി ചോദിക്ക് എന്ന പരാമർശം തുടങ്ങിയവ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കിയെന്ന് ഡിവൈഎഫ്ഐ. ചൂണ്ടിക്കാട്ടി. അതുപോലെ 46-ാം വയസിലും എ.എ. റഹീം ഡിവൈഎഫ്ഐയിൽ തുടരുന്നതിലെ ഔചിത്യമില്ലായ്മയും യോ​ഗത്തിൽ ചർച്ചയായി.

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന കാരണക്കാർ പിണറായിയും എംവി ഗോവിന്ദനും കെകെ രാഗേഷുമാണെന്നാണ് സമ്മേളനത്തിൽ ഡിവൈഎഫ്ഐ ഉയർത്തിയ പ്രധാനപ്പെട്ട ആരോപണം. പിണറായിയുടെ ധാർഷ്ട്യം നിറഞ്ഞ സംസാരം തെരഞ്ഞെടുപ്പിൽ വലിയ തോതിൽ തിരിച്ചടിച്ചു. മൈക്ക് ഓപ്പറേറ്റർമാരോട് പ്രതികരിക്കുന്ന രീതി, വീട്ടിൽപ്പോയി ചോദിക്ക് എന്ന് പത്തനംതിട്ടയിൽ പ്രസംഗത്തിനിടെ നടത്തിയ പരാമർശം എന്നിവയെല്ലാം പാർട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാക്കി.

അതുപോലെ ആളുകൾക്ക് മനസ്സിലാക്കുന്ന ഭാഷയിലല്ല എംവി ഗോവിന്ദൻ സംസാരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഭാഷാപ്രയോഗം ശരിയല്ലെന്നും വിമർശനമുയർന്നു. എംവി ഗോവിന്ദന്റെയും കെകെ രാഗേഷിന്റെയും പ്രവർത്തനഫലമായാണ് പയ്യന്നൂർ, തളിപ്പറമ്പ് പോലുള്ള പാർട്ടി കോട്ടകളിൽപ്പോലും എൽഡിഎഫ് പരാജയപ്പെടാൻ കാരണമെന്നും സമ്മേളനത്തിൽ ആരോപണമുയർന്നു. ജില്ലാ സെക്രട്ടറിയെന്ന നിലയിൽ രാഗേഷ് പൂർണ പരാജയമാണ്. ഡിവൈഎഫ്ഐ.അഖിലേന്ത്യാ നേതാവായ റഹീം തിരുവനന്തപുരത്തെ ജില്ലാ സെക്രട്ടറിയുടെ ചുമതലകൂടി വഹിക്കുന്നത് അംഗീകരിക്കാനാവുന്നതല്ല. 35 വയസായ മേഖലാ ഭാരവാഹികളെ മാറ്റാൻ തിടുക്കം കാണിക്കുന്ന അതേ നേതൃത്വമാണ് 46 വയസായിട്ടും എഎ റഹീമിനെ ഡിവൈഎഫ്ഐയിൽത്തന്നെ നിർത്തുന്നതെന്നും യോ​ഗത്തിൽ വിമർശനമുയർന്നു.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026