BREAKING NEWS

മൂന്നു വർഷമായി പ്രണയത്തിൽ, കാമുകി മാതാപിതാക്കൾ നിശ്ചയിച്ച വിവാഹത്തിനു സമ്മതം മൂളി!! യുവതിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമം, കഴുത്തിലും തു‌‌ടയിലും കയ്യിലുമടക്കം കുത്തേറ്റ 18കാരി ​ഗുരുതരാവസ്ഥയിൽ, പെൺകുട്ടിയെ യുവാവ് ആക്രമിച്ചത് ഇളയ സഹോദരങ്ങളെ റൂമിൽ പൂട്ടിയിട്ട ശേഷം

· · 1 min read
Share: Copied!

ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് മുൻ കാമുകിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. രാമഗോണ്ടനഹള്ളി പ്രദേശത്തെ വീട്ടിൽ വ്യാഴാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം ഉണ്ടായത്. 18 കാരന്റെ ആക്രമണത്തിൽ നന്ദിനി ദാസി (18) നാണ് ​ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിനു ശേഷം സ്വയം ജീവനൊടുക്കാൻ ശ്രമിച്ച മുൻ കാമുകനായ ബന്ദെ നവാസിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും ഒരേ സ്വകാര്യ സ്കൂളിൽ പഠിച്ചവരാണെന്നും കഴിഞ്ഞ മൂന്ന് വർഷമായി തമ്മിൽ പരിചയത്തിലുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. ഇതിനിടെ നന്ദിനിയുടെ മാതാപിതാക്കൾ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചു. ഇതേ തുടർന്ന് നവാസ് അസ്വസ്ഥനായിരുന്നു. ഇതിന്റെ പിന്നാലെ ഇയാൾ വീട്ടിലെത്തി യുവതിയോടു വിവാഹാഭ്യർഥന നടത്തുകയായിരുന്നു. ഇതു നിരസിച്ചതോടെയാണ് ആക്രമണം നടത്തിയത്. നന്ദിനിയു‌ടെ കഴുത്ത്, കൈകൾ, തുടകൾ എന്നിവിടങ്ങളിൽ നിരവധി തവണ കുത്തിയ ശേഷം സ്വയം ജീവൻ ഒടുക്കാൻ ശ്രമിച്ചതായും പോലീസ് വ്യക്തമാക്കി.

അതേസമയം സംഭവസമയത്ത് നന്ദിനിയുടെ മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. ആക്രമണത്തിന് മുൻപ് നന്ദിനിയുടെ രണ്ടു ഇളയ സഹോദരങ്ങളെ ഒരു മുറിയിൽ പൂട്ടിയിട്ടതായും തുടർന്ന് ഹാളിൽ വച്ച് ആക്രമണം നടത്തിയതായും പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ നന്ദിനി വീട്ടിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. നിലവിളി കേട്ട അയൽവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പിന്നാലെ പോലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. ​ഗുരുതരമായി പരുക്കേറ്റ നന്ദിനിയെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണ്. നവാസ് വൈദേഹി ആശുപത്രിയിൽ ചികിത്സയിലാണ്. നവാസ് വൈറ്റ്‌ഫീൽഡ് പ്രദേശത്ത് ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്നും വർത്തൂർ ടുബറഹള്ളി ഭാഗത്ത് താമസിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ഇണ ചേരുന്നതിനിടെ ശല്യപ്പെടുത്തി; യുവാവിനെ സിംഹം കടിച്ചുകുടഞ്ഞ് കൊന്നു; മൃതദേഹത്തിന് സമീപം സിംഹക്കൂട്ടം; നീണ്ട ശ്രമകര ദൗത്യത്തിനൊടുവിൽ വനംവകുപ്പ് ബോഡി പുറത്തെത്തിച്ചു

 

BREAKING NEWS
വീ‌ടിരിക്കുന്നത് വളവിനോട് ചേർന്ന്... ഡ്രൈവർ ഉറങ്ങിപ്പോയി, പച്ചക്കറിയുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് വീടിന് മുന്നിലേക്ക് ഇടിച്ചു കയറി, വാഹനം ചുമരിൽ തട്ടിനിന്നതിനാൽ ഒഴിവായത് വൻ അപകടം
10 Nov 2026
BREAKING NEWS
'സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ എന്നെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ട; ബിജെപിയുടെ അജണ്ട നടപ്പാക്കാൻ അനുവദിക്കില്ല'; വന്ദേമാതരം വിവാദത്തിൽ പ്രതികരിച്ച് കെ. മുരളീധരൻ
10 Nov 2026
BREAKING NEWS
’യേശുവിനെ കാണിക്കാം, മരണം വരെ ഉപവസിക്കണം’- പറഞ്ഞു വിശ്വസിപ്പിച്ചു; കെനിയയിൽ 191 പേരുടെ മരണത്തിനിടയാക്കിയ പാസ്റ്റർക്ക് 200 വർഷം തടവ്
10 Nov 2026
BREAKING NEWS
മട്ടന്നൂരിൽ റിട്ട. അധ്യാപികയെയും 22കാരൻ മകനെയും വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി; പിതാവ് പുറത്തുപോയ സമയത്താണ് സംഭവം; അമ്മയെ കൊലപ്പെടുത്തിയശേഷം മകൻ ജീവനൊടുക്കിയതാകാമെന്ന് പ്രാഥമിക നി​ഗമനം
10 Nov 2026