BREAKING NEWS

റൂമിൽ കയറ്റി മുറിയിൽ പൂട്ടിയിട്ട ശേഷം ക്രൂരമായി മർദിച്ചു, പിന്നാലെ ലാപ്ടോപ്പെടുത്ത് തലയ്ക്കിട്ട് അടിച്ചു- ഉസ്‌ബെക്കിസ്താനിൽ അറസ്റ്റിലായ മലയാളി വിദ്യാർഥി!! സാവരിയ മരണപ്പെട്ടത് തലച്ചോറിലുണ്ടായ രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

· · 1 min read
Share: Copied!

ആലപ്പുഴ: മലയാളിയായ മെഡിക്കൽ വിദ്യാർത്ഥിനി ഉസ്‌ബെക്കിസ്താനിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ സഹപാഠി സദറുൽ അനം(23) കുറ്റം സമ്മതിച്ചു. താൻ ക്രൂരമായി മർദ്ദിച്ച് ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ബുഖാര പോലീസിനോടാണ് പ്രതി കൊലക്കുറ്റം സമ്മതിച്ചത്. മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു മർദ്ദനം. ആശുപത്രിയിലെത്തിച്ചതും സദറുൽ അനം തന്നെയാണ്.

അതേസമയം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് വിദ്യാർത്ഥിനിയുടെ മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഉസ്‌ബെക്കിസ്താനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് ഇരുവരും. കഴിഞ്ഞ ശനിയാഴ്ച്ച കോളേജ് ഹോസ്റ്റലിൽവെച്ചായിരുന്നു സംഭവം. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ(22) ആണ് മരിച്ചത്. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തിൽ ബസന്ത്- മിനി സുപ്രഭ ദമ്പതികളുടെ മകളാണ് സാവരിയ. ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ്.

മണ്ണിടിഞ്ഞു വരുന്നത് കണ്ട് ഒരു സ്ത്രീയെ രക്ഷിക്കാനാണ് അങ്ങോട്ടോടിയത്, തലയൊഴികെയുള്ള എന്റെ ശരീരഭാഗം മണ്ണിനടിയിലായി, മിനിറ്റുകൾക്ക് മുൻപ് ഒപ്പമിരുന്ന് ചായകുടിച്ച സഹപ്രവർത്തകരെ കാണാതായി… ഉണ്ടായത് ഉരുൾപൊട്ടലല്ല, മണ്ണി‌ടിച്ചിൽ- പരുക്കേറ്റ സൂപ്പർവൈസർ

BREAKING NEWS
പ്രണയ ബന്ധം തകർന്നതിന്റെ പ്രതികാരം; മുൻ പങ്കാളിയുടെ വളർത്തുനായ്ക്കളെ ക്രൂരമായി കൊലപ്പെടുത്തി, ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ യുവതിയെ കാണിച്ചു, യുവാവ് അറസ്റ്റിൽ, നായ്ക്കളെ കൊലപ്പെടുത്തിയത് ഇഷ്ടിക ഉപയോഗിച്ച് ക്രൂരമായി മർദിച്ച്
16 Nov 2026
BREAKING NEWS
കസേരയിൽ ഇരിക്കുകയായിരുന്ന 18 കാരിയെ മുടിയിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ച് പ്രതി ബലമായി ട്രയൽ റൂമിലേക്ക് വലിച്ചിഴച്ചു, ഇതിനിടെ പ്രാണരക്ഷാർത്ഥം കരയുന്ന യുവതിയു‌ടെ കഴുത്തറുത്തു...ഡൽഹിയിൽ വസ്ത്രശാലയിലെ ട്രയൽ റൂമിൽ 18കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അവസാന നിമിഷങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
16 Nov 2026
BREAKING NEWS
ട്രെയിനിൽ പോകുന്നതിനിടെ സ്ത്രീയും പുരുഷനും പാമ്പൻ പാലത്തിന് മുകളിൽ നിന്നു കടലിലേക്കു ചാടി ജീവനൊടുക്കാൻ ശ്രമം; ഒരാൾ മരിച്ചു!! സ്ത്രീ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ, സംഭവം അടുത്തടുത്ത ദിവസങ്ങളിലായി
16 Nov 2026
BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026