BREAKING NEWS

സുൽത്താനു പിന്നാലെ രാജാവും പാതിവഴിയിൽ വീണു…!! സ്പെയിനിനോട് തോറ്റു പുറത്തായതിനു പിന്നാലെ മൈതാനത്ത് പൊട്ടിക്കരഞ്ഞ് ക്രിസ്റ്റ്യാനോ…

· · 1 min read
Share: Copied!

ഡാലസ്: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്‌പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പോർച്ചുഗൽ പുറത്ത്. നെയ്മറിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലോകകപ്പ് കിരീടമെന്ന സ്വപ്നം ബാക്കിവച്ച് വിശ്വവേദിയിൽ നിന്ന് പടിയിറങ്ങി . മത്സരശേഷം റൊണാൾഡോ മൈതാനത്ത് പൊട്ടിക്കരയുന്ന കാഴ്ച ഫുട്‌ബോൾ ആരാധകർക്കു നൊമ്പരക്കാഴ്ചയായി. തന്റെ അവസാന ലോകകപ്പ് കളിച്ച റൊണാൾഡോ മൈതാനം വിടുന്ന കാഴ്ച കായിക ലോകം കണ്ണീരോടെയാണ് കണ്ടത്.

ഈ ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കുമെന്ന് മത്സരത്തിന് മുൻപ് തന്നെ റോണോ പ്രഖ്യാപിച്ചിരുന്നു. മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ വികാരാധീനനായ റൊണാൾഡോ മൈതാനത്ത് നിൽക്കുകയും പിന്നീട് കണ്ണീരടക്കാൻ പാടുപെടുകയും ചെയ്തു. സ്പാനിഷ് കൗമാരതാരം ലമിൻ യമാൽ, റൊണാൾഡോയുടെ അടുത്തെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചു. ഇതിനിടെ സ്‌പെയിൻ താരങ്ങളെയും പോർച്ചുഗലിലെ സഹതാരങ്ങളെയും അഭിനന്ദിച്ച ശേഷം കരഞ്ഞുകൊണ്ടാണ് റോണോ മടങ്ങിയത്.

അതേസമയം ഈ ലോകകപ്പിൽ മൂന്ന് ഗോളുകൾ റൊണാൾഡോ നേടിയിരുന്നു.
2006-ൽ തന്റെ ആദ്യ ലോകകപ്പ് കളിച്ച റൊണാൾഡോ 20 വർഷത്തെ തന്റെ കരിയറിൽ ലോകകപ്പ് കിരീടം എന്ന മോ​ഹം മാത്രം ബാക്കിയാക്കിയാണ് ബൂട്ടഴിച്ചത്. 2006-ലെ സെമി ഫൈനൽ പ്രവേശനമാണ് അദ്ദേഹത്തിന്റെ ലോകകപ്പിലെ ഏറ്റവും മികച്ച നേട്ടമായി മുന്നിലുള്ളത്,

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026