BREAKING NEWS

ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മകളും

· · 1 min read
Share: Copied!

ഓടിക്കൊണ്ടിരുന്ന കാറിൽ ​ഗ്ലാസിലേക്ക് പ്ലാസ്റ്റിക് ഷീറ്റ് പറന്നുവന്ന് വീണു, നിയന്ത്രണം വിട്ട കാർ പലതവണ റോഡിലൂടെ മറിഞ്ഞു!! സൗദിയിലുണ്ടായ അപകടത്തിൽ ഉംറ കഴിഞ്ഞു മടങ്ങിയ മലപ്പുറം സ്വദേശികളായ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

ദമ്മാം: ഖത്തറിൽ നിന്ന് റോഡ് മാർ​ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. സൗദി അറേബ്യയിലെ ത്വാഇഫിന് സമീപമുണ്ടായ അപകടത്തിൽ മലപ്പുറം റാങ്ങാട്ടൂർ തെക്കേ പീടിയേക്കൽ അബ്ദുല്ലത്തീഫിന്റെ (കുഞ്ഞുമോൻ) ഭാര്യയും മകളുമാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ ത്വാഇഫിൽ നിന്നും റിയാദിലേക്കുള്ള എക്സ്പ്രസ് ഹൈവേയിൽ, ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ദലം എന്ന സ്ഥലത്തുവെച്ചായിരുന്നു അപകമുണ്ടാത്. ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്.

ഇവർ സഞ്ചരിച്ചിരുന്ന ലാൻഡ് ക്രൂയിസർ കാറിനു മുകളിലേക്ക് പറന്നുവന്ന ഒരു പ്ലാസ്റ്റിക് ഷീറ്റ് വീഴുകയായിരുന്നു. കാറിന്റെ മുൻവശത്തെ ഗ്ലാസ്സിൽ (വിൻഡ്ഷീൽഡ്) വന്നു പതിക്കുകയായിരുന്നുവെന്നും, ഇതോടെ കാഴ്ച മറഞ്ഞ് നിയന്ത്രണം നഷ്ടപ്പെട്ട റോഡിൽ പലതവണ മറിയുകയായിരുന്നുവെന്നും അബ്ദുല്ലത്തീഫ് വ്യക്തമാക്കി.

വാഹനത്തിലുണ്ടായിരുന്ന അബ്ദുല്ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെൺമക്കൾ, ഒരു പേരക്കുട്ടി എന്നിവർ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവരുടെ പരുക്കുകൾ ഗുരുതരമല്ല. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ ദലം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തലസ്ഥാന ന​ഗരിയിൽ ഗതാഗത തടസമുണ്ടാക്കി വഴി തടഞ്ഞ് പ്രകടനം, മുൻ എംഎൽഎ പിപി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്ന് പേർക്ക് രാവിലെ മുതൽ വൈകുന്നേരം വരെ കോടതി മുറിയിൽ നിൽപ് ശിക്ഷ, 1600 രൂപ പിഴയും വിധിച്ച് കോടതി

BREAKING NEWS
അഭിരാമിനെ വീട്ടിൽ നിന്നിറക്കിക്കൊണ്ടു പോയത് ഒന്നാം പ്രതിയായ 17 കാരൻ തന്നെ, അഭിരാമും ഒന്നാം പ്രതിയും സംഭവത്തിന് മുൻപ് ഒരുമിച്ച് സംസാരിച്ചുകൊണ്ട് നടന്നു പോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്...ഉമർ സ്ഥലത്തെത്തിയത് സിസിടിവിയുടെ കണ്ണുമറച്ച്
10 Nov 2026
BREAKING NEWS
‘പൊതുസ്ഥലങ്ങളിൽ പോകരുത്, ആരാധകരെ കാണരുത്’; ബോളിവുഡ് താരങ്ങൾക്ക് മുംബൈ പൊലീസിന്റെ മുന്നറിയിപ്പ്, താരങ്ങളുടെ വീടുകൾ അക്രമികളുടെ നിരീക്ഷണത്തിലെന്ന് കണ്ടെത്തൽ
10 Nov 2026
BREAKING NEWS
‘ആത്മഹത്യയല്ല, അവളെ കൊന്നതാണ്‘; കൊല്ലത്ത് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 26 കാരിയുടെ മരണം കൊലപാതകമെന്നാരോപിച്ച് ബന്ധുക്കൾ; കൂടുതൽ അന്വേഷണത്തിലേയ്ക്ക്
10 Nov 2026
BREAKING NEWS
‘‘അയാൾ എന്നെ വലിച്ചു പുറത്തേക്ക് ഇട്ടേനെ; മറ്റൊരു സൗമ്യയായി ഞാൻ മാറിയേനെ; പിന്നിൽനിന്ന് ആരോ തള്ളുന്നതുപോലെ തോന്നി, തിരക്കിനിടയിൽ സംഭവിച്ചതാകാമെന്നാണ് ആദ്യം കരുതി; നോക്കിയപ്പോൾ ഇയാൾ മോശംആംഗ്യങ്ങൾ കാണിക്കുന്നു‘‘- മലബാർ എക്സ്പ്രസിൽ അതിക്രമത്തിനിരയായ യുവതി
10 Nov 2026