BREAKING NEWS

എൽഡിഎഫ് മുന്നണി യോഗം ചേരാത്തത് പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യപ്പെടുമെന്ന് കരുതി- ആരോപണം!! സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി ഉണ്ടാവുമായിരുന്നില്ല, പ്രതിപക്ഷ ഉപനേതാവ് പദവി അടഞ്ഞ അധ്യായമെന്നത് പാർട്ടിയുടെ ആകെ നിലപാടാണോയെന്ന് സിപിഎം വ്യക്തമാക്കണം- സിപിഐ

· · 1 min read
Share: Copied!

കാസർകോട്: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ചുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ തുറന്നടിച്ച് സിപിഐ രം​ഗത്ത്. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്ന് സിപിഐ നേതാവ് പി പി സുനീർ പ്രതികരിച്ചു. ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി ഉണ്ടാവുമായിരുന്നില്ലെന്നും പിഎം ശ്രീ യിൽ ഉൾപ്പടെ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും സുനീർ ചൂണ്ടിക്കാട്ടി.

അതുപോലെ പിണറായി പറഞ്ഞത് പാർട്ടിയുടെ ആകെ നിലപാടാണോ എന്നത് സിപിഐഎം വ്യക്തമാക്കണമെന്നും സുനീർ പറഞ്ഞു. അതേസമയം ഈ വിഷയത്തിൽ പരസ്യ പ്രതികരണം നടത്താൻ നേരത്തെ തന്നെ സിപിഐ തീരുമാനിച്ചിരുന്നു. ഇന്നലെ കണ്ണൂരിൽ പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച ചോദ്യത്തിലായിരുന്നു പിണറായിയുടെ പ്രതികരണം. അത് അടഞ്ഞ അദ്ധ്യായമാണെന്നും അവർ ചോദിച്ചുകൊണ്ടേയിരിക്കുമെന്നുമായിരുന്നു പിണറായി പ്രതികരിച്ചത്. എന്നാൽ പ്രതിപക്ഷ നേതാവിന്റെ പരാമർശം തങ്ങളെ അപമാനിക്കുന്നതാണെന്നാണ് സിപിഐ വിലയിരുത്തൽ. സിപിഎമ്മിൻറെ ഏകാധിപത്യ രീതി അംഗീകരിക്കാൻ കഴിയില്ലെന്നും പാർട്ടിയിൽ അഭിപ്രായമുയർന്നിരുന്നു. പിണറായിക്ക് മറുപടി നൽകണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് പി പി സുനീറിന്റെ പ്രതികരണം.

ഇതിനിടെ എൽഡിഎഫ് മുന്നണി യോഗം ചേരാത്തതിലും വിവാദം പുകയുകയാണ്. പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐ ആവശ്യപ്പെടുമെന്ന് കണ്ടാണ് മുന്നണി യോഗം വിളിക്കാത്തതെന്നാണ് ആരോപണം. എന്നാൽ എൽഡിഎഫ് കൺവീനർ അസുഖ ബാധിതനായി ചികിത്സയിലായിരുന്നെന്നും അദ്ദേഹം തിരിച്ചു വന്ന പശ്ചാത്തലത്തിൽ ഉടൻ മുന്നണി യോഗം ചേരുമെന്നുമാണ് ഇതിനു പിണറായി വിജയന്റെ വിശദീകരണം.

കോഴിക്കോട് ബീച്ചിൽ 4 അടി നീളവും 200 കിലോ ഭാരവുമുള്ള ഭീമൻ ഡോൾഫിന്റെ ജഡം; വയറു കീറിയപ്പോൾ 2 കിലോയോളം ഭാരമുള്ള പ്ലാസ്റ്റിക് വലയുടെ ഭാഗങ്ങൾ

BREAKING NEWS
ഇറാനെതിരായ യുദ്ധത്തിൽ ട്രംപിനെ പിരികേറ്റിയത് നെതന്യാഹുവോ? ആക്രമണം പുനരാരംഭിക്കാൻ ട്രംപിനുമേൽ നിരന്തരം സമ്മർദം ചെലുത്തി, എല്ലാ ദിവസവും ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു!! വൈറ്റ് ഹൗസിനുള്ളിലും പുറത്തും യുദ്ധം ആഗ്രഹിക്കാത്തവർ ഈ നീക്കത്തെ ചെറുക്കാൻ ശ്രമിച്ചു, നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണം- അറബ് നേതാക്...
10 Nov 2026
BREAKING NEWS
2016ൽ വാരണാസിയിൽ നടന്ന റാലിയിൽ കുഴഞ്ഞുവീണു, വിമാനയാത്രയ്ക്കിടെ ബോധം നഷ്ടപ്പെടുകയും തിരിച്ചുകിട്ടുകയും ചെയ്തുകൊണ്ടിരുന്നു, ഭർത്താവ് രാജീവ് തന്റെ നേരെ കൈ നീട്ടി ആശ്വസിപ്പിക്കുന്നതായി തോന്നി...രണ്ട് തവണ കാൻസർ ഭീഷണി, ശസ്ത്രക്രിയകൾ, മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ, ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപ...
10 Nov 2026
BREAKING NEWS
‘പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചത് തെറ്റാണോ, അതിന് ഞെട്ടിയതെന്തിന്? ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതാണോ ഞെട്ടിച്ചത്?’; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തിന് മറുപടിയുമായി പ്രണബ് മുഖർജിയുടെ മകൾ
10 Nov 2026
BREAKING NEWS
അഭിരാമിനെ വീട്ടിൽ നിന്നിറക്കിക്കൊണ്ടു പോയത് ഒന്നാം പ്രതിയായ 17 കാരൻ തന്നെ, അഭിരാമും ഒന്നാം പ്രതിയും സംഭവത്തിന് മുൻപ് ഒരുമിച്ച് സംസാരിച്ചുകൊണ്ട് നടന്നു പോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്...ഉമർ സ്ഥലത്തെത്തിയത് സിസിടിവിയുടെ കണ്ണുമറച്ച്
10 Nov 2026