കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ തർക്കങ്ങൾക്കിടെ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പിന്തുണ തനിക്ക് ഉണ്ടെന്ന് വ്യക്തമാക്കി നടി ശ്വേതാ മേനോൻ. സാമൂഹ്യമാധ്യമത്തിലൂടെയാണ് ശ്വേതാ മേനോൻ പ്രതികരിച്ചത്.
‘അമ്മ’യുടെ ഭരണസമിതിയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ തങ്ങളെപ്പോലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജനവിധി തേടിയാണ് എത്തേണ്ടതെന്നും പിൻവാതിലിലൂടെയോ മറ്റ് വഴികളിലൂടെയോ സ്ഥാനങ്ങളിലെത്താൻ പാടില്ലെന്നും ശ്വേതാ മേനോൻ പറഞ്ഞു.
‘അമ്മ’യിലെ ചില തർക്കങ്ങൾ മുതലെടുത്ത് ‘അമ്മ’യെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. രാജി വെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും എന്നോട് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും, ഈ പോരാട്ടത്തിൽ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ അമ്മ മെമ്പർമാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല’അമ്മ’ എങ്ങനെ ഫംഗ്ഷൻ ചെയ്യണം എന്ന് തീരുമാനിക്കേണ്ടത്. ‘അമ്മ’യുടെ ഭൂരിപക്ഷം മെമ്പേഴ്സാണ് അത് തീരുമാനിക്കേണ്ടത്.
ശരിക്കും അമ്മയുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെപ്പോലെ ഇലക്ഷനിൽ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയോ ഓടിളക്കിയോ അല്ല,” ശ്വേത മേനോൻ കുറിച്ചു.

















































