BREAKING NEWS

‘വിജയ് സത്യപ്രതിഞ്ജാ ലംഘനം നടത്തി; മന്ത്രി സഭായോ​ഗത്തിൽ ചട്ടവിരുദ്ധമായി മുഖ്യമന്ത്രിയുടെ ഉപദേശകന്റെയും സുഹൃത്തിന്റെയും സാന്നിധ്യം‘- ഗവർണർക്ക് പരാതി നൽകി ബിജെപി; ‘കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നു‘വെന്ന് ഡിഎംകെ

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ബിജെപി ഗവർണർക്ക് പരാതി നൽകി. മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാരല്ലാത്തവർ പങ്കെടുത്തുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. മുഖ്യമന്ത്രിയുടെ ഉപദേശകൻ ജോൺ ആരോഗ്യസാമിയും സുഹൃത്തായ വിഷ്ണു റെഡ്ഡിയും കാബിനറ്റ് യോഗത്തിൽ പങ്കെടുത്തുവെന്നാണ് ബിജെപി ആരോപിക്കുന്നത്.

തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ഗവർണർ രാജേന്ദ്ര ആർലേക്കറെ നേരിൽ കണ്ട് പരാതി കൈമാറി. കാബിനറ്റ് യോഗത്തിൽ അനധികൃതരുടെ പങ്കാളിത്തം സത്യപ്രതിജ്ഞയുടെ ലംഘനമാണെന്ന് ആരോപിച്ച ബിജെപി, ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ ഗവർണർ ഉപദേശിക്കണമെന്നും ആവശ്യപ്പെട്ടു. ബിജെപിയുടെ നിവേദനം രാജ്ഭവൻ പുറത്തുവിട്ടിട്ടുണ്ട്.

ജോൺ ആരോഗ്യസാമിക്കും വിഷ്ണു റെഡ്ഡിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്ന് പ്രത്യേക ചേംബർ അനുവദിച്ചിട്ടുണ്ടെന്നും ഇരുവരെയും കാബിനറ്റ് റാങ്കോടെ മുഖ്യമന്ത്രിയുടെ ഉപദേശകരായി നിയമിച്ചതായി റിപ്പോർട്ടുകളുണ്ടെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ ഇതുവരെ പരസ്യമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്.

വിഷയത്തിൽ ഡിഎംകെയും ഗവർണറെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്. വിജയ് കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന പരാതി ഗവർണർക്ക് നൽകുമെന്ന് ഡിഎംകെ അറിയിച്ചു.

നെഞ്ചുപൊട്ടി ഇറാൻ! അലി ഖമനേയിക്കൊപ്പം 14 മാസം പ്രായമുള്ള പേരമകളുടെയും ഭൗതികശരീരം പൊതുദർശനത്തിന്; നിറകണ്ണുകളോടെ യാത്രാ മൊഴി; ‘അമേരിക്കയ്ക്ക് മരണം ‘ ‘പ്രതികാരം വേണം, പ്രതികാരം വേണം ‘ തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയരുന്നു

BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026