BREAKING NEWS

അനക്കം കേട്ട് നോക്കുമ്പോൾ വീടിനുള്ളിൽ പുലി; വീട്ടുടമ ഭയന്ന് വാതിൽ പൂട്ടി; വനം വകുപ്പെത്തി; ആറു മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ പിടികൂടി

· · 1 min read
Share: Copied!

നീലഗിരി: വീട്ടിൽ കയറിയ പുള്ളിപ്പുലിയെ വനം വകുപ്പ് പിടികൂടി. ഊട്ടിക്ക് സമീപം മായാറിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ പുലി കുടുങ്ങിയത്. നായയെ പിടികൂടുന്നതിനിടെയാണ് പുലി വീട്ടിനുള്ളിൽ കയറിയത്. ഇത് കണ്ട വീട്ടുടമ ഭയന്ന് വീടിന്റെ വാതിൽ പൂട്ടുകയും ഉടൻ വനംവകുപ്പിനെ വിവരം അറിയിക്കുകയുമായിരുന്നു.

സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിനുള്ളിലുണ്ടായിരുന്ന പുലിയെ പുറത്തേക്ക് വിടാൻ ശ്രമിച്ചെങ്കിലും ആക്രമണ സ്വഭാവം പ്രകടിപ്പിച്ചതിനാൽ വിജയിച്ചില്ല. തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ, ഏകദേശം ആറു മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ വ്യാഴാഴ്ച പുലർച്ചെയോടെ പുലിയെ കൂട് ഉപയോഗിച്ച് പിടികൂടുകയായിരുന്നു. പിടികൂടിയ പുലിയെ പിന്നീട് മുതുമലൈ ദേശീയോദ്യാനത്തോട് ചേർന്ന സിഗൂർ വനമേഖലയിലെ ഉൾക്കാട്ടിൽ വിട്ടയച്ചു.

വാണിയപ്പാറ പള്ളിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതിലെ ദുരൂഹത ഒഴിഞ്ഞു; ഒരു ചോദ്യം ബാക്കി; സിജോ എവിടെ? 2014-ൽ വീടുവിട്ടുപോയതിന് ശേഷം സിജോ ഒരിക്കൽ സ്വന്തം വീട്ടിൽ തിരിച്ചെത്തിയിരുന്നുവെന്ന് അയൽവാസി

BREAKING NEWS
അവസാനമായി മകൻ വിളിച്ചത് ഉടൻ വീട്ടിലെത്തുമെന്ന് പറയാൻ... ഓടി രക്ഷപ്പെ‌ടാൻ ശ്രമിച്ച അഭിറാമിനെ 17 കാരൻ പിന്നിൽനിന്ന് തലയ്ക്കടിച്ചു വീഴ്ത്തി, കഴുത്തിൽ ബെൽറ്റ് മുറുക്ക് കൊന്നു, പ്രതി ഉന്നമിട്ടത് ആദ്യകാമുകിയുടെ പുതിയ ആൺ സുഹൃത്തിനെ, രണ്ടാം പ്രതി മരിച്ച വിദ്യാർഥിയുടെ സുഹൃത്തായ പെൺകുട്ടി... പ്രണയപ്പകയ്ക്...
03 Nov 2026
BREAKING NEWS
ഭർത്താവും ഭാര്യയും കൂടി മദ്യപിച്ചെത്തി അയൽവാസിയുമായി വഴക്ക്, വയോധികയുടെ മുടിയിൽ കുത്തിപ്പിടിച്ചു, രക്ഷപ്പെടാനായി വയോധിക ഇവരുടെ കഴുത്തുപിടിച്ച് ഞെരിച്ചു, ആദിവാസി ഉന്നതിയിൽ സ്ത്രീ മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ
03 Nov 2026
BREAKING NEWS
48 മണിക്കൂർ നീണ്ട ദൗത്യം; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പലിലെ 20 ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന; സമുദ്രത്തിലെ ഭീഷണികളോട് ഉടനടി പ്രതികരിക്കാനുള്ള രാജ്യത്തിന്റെ ശേഷി തെളിയിക്കുന്ന സംഭവമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി
03 Nov 2026
BREAKING NEWS
പാങ്ങപ്പാറയിൽ 17കാരന്റെ കൊലപാതകം ആസൂത്രിതം; പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാമിൽനിന്ന് സന്ദേശമയച്ച് വിളിച്ചുവരുത്തി, ആളൊഴിഞ്ഞ വാഴത്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി; ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ആദ്യ മൊഴി; പിന്നീട് മാറ്റി പറഞ്ഞ് പ്രതി
03 Nov 2026