BREAKING NEWS

വാണിയപ്പാറ പള്ളിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതിലെ ദുരൂഹത ഒഴിഞ്ഞു; ഒരു ചോദ്യം ബാക്കി; സിജോ എവിടെ? 2014-ൽ വീടുവിട്ടുപോയതിന് ശേഷം സിജോ ഒരിക്കൽ സ്വന്തം വീട്ടിൽ തിരിച്ചെത്തിയിരുന്നുവെന്ന് അയൽവാസി

· · 1 min read
Share: Copied!

കോഴിക്കോട്: വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പുതിയ വെളിപ്പെടുത്തലുമായി അയൽവാസി. 2014-ൽ വീടുവിട്ടുപോയതിന് ശേഷം സിജോ ഒരിക്കൽ സ്വന്തം വീട്ടിൽ തിരിച്ചെത്തിയിരുന്നുവെന്ന് അയൽവാസി. അന്നാണ് അവസാനമായി സിജോയെ നേരിൽ കണ്ടതെന്നും പിന്നീട് തന്റെ വീട്ടിലെ ലാൻഡ്‌ഫോൺ നമ്പറിലേക്ക് സിജോ വിളിച്ചിരുന്നതായും അയൽവാസി വെളിപ്പെടുത്തി. എറണാകുളത്ത് നിന്നാണ് വിളിക്കുന്നതെന്ന് സിജോ പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.

ഇതിനിടെ സിജോയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന സംശയം ഉയർത്തിയ കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി കല്ലറയിലെ ദുരൂഹതയ്ക്ക് കഴിഞ്ഞ ദിവസം വ്യക്തത ലഭിച്ചു. കല്ലറയിൽ മൂന്ന് മൃതദേഹങ്ങളുണ്ടെന്നാണ് പള്ളി അധികൃതർ പരാതിപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോടുനിന്നും വിദ​ഗ്ധസംഘമെത്തുകയും പോലീസ് സാന്നിധ്യത്തിൽ കല്ലറ തുറന്ന് പരിശോധന നടത്തുകയുമായിരുന്നു.

പ്രാഥമിക പരിശോധനയിൽ കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്തിയത്. സംശയാസ്പദമായി കണ്ട പായ മൃതദേഹം സംസ്ക്കരിച്ച പെട്ടിയുടെ താഴെയായി വിരിച്ചതായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അക്കാര്യം തങ്ങൾക്കും ബോധ്യമായെന്ന് പള്ളി വികാരിയും ഭാരവാഹികളും സാക്ഷ്യപ്പെടുത്തി. ഇതോടെയാണ് മൂന്നാമത്തെ മൃതദേഹം സംബന്ധിച്ച ആശങ്കയ്ക്ക് വിരാമമായത്.

ഫോറൻസിക് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി ഡി.എൻ.എ പരിശോധനയും നടത്തും. നിലവിലെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കല്ലറയിൽ കണ്ടെത്തിയ മൃതദേഹങ്ങൾക്കും സിജോ സ്കറിയയുടെ തിരോധാനത്തിനും തമ്മിൽ ബന്ധമില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

ആദ്യം മുന്നണിയിൽ ചർച്ച ചെയ്തായിരുന്നെങ്കിൽ ഈ വിവാദം ഒഴിവാക്കാമായിരുന്നു, വീര്യം കുറഞ്ഞ മദ്യനയത്തിൽ ഒരു തീരുമാനം മുഖ്യമന്ത്രി സഭയിൽ പറയാമായിരുന്നു!! ഫിനാൻസ് ബില്ല് അവതരിപ്പിക്കുമ്പോൾ ഈ പ്രൊപ്പോസൽ ഒഴിവാക്കണം, അതാണ് ശരി- വിഎം സുധീരൻ

BREAKING NEWS
അവസാനമായി മകൻ വിളിച്ചത് ഉടൻ വീട്ടിലെത്തുമെന്ന് പറയാൻ... ഓടി രക്ഷപ്പെ‌ടാൻ ശ്രമിച്ച അഭിറാമിനെ 17 കാരൻ പിന്നിൽനിന്ന് തലയ്ക്കടിച്ചു വീഴ്ത്തി, കഴുത്തിൽ ബെൽറ്റ് മുറുക്ക് കൊന്നു, പ്രതി ഉന്നമിട്ടത് ആദ്യകാമുകിയുടെ പുതിയ ആൺ സുഹൃത്തിനെ, രണ്ടാം പ്രതി മരിച്ച വിദ്യാർഥിയുടെ സുഹൃത്തായ പെൺകുട്ടി... പ്രണയപ്പകയ്ക്...
03 Nov 2026
BREAKING NEWS
ഭർത്താവും ഭാര്യയും കൂടി മദ്യപിച്ചെത്തി അയൽവാസിയുമായി വഴക്ക്, വയോധികയുടെ മുടിയിൽ കുത്തിപ്പിടിച്ചു, രക്ഷപ്പെടാനായി വയോധിക ഇവരുടെ കഴുത്തുപിടിച്ച് ഞെരിച്ചു, ആദിവാസി ഉന്നതിയിൽ സ്ത്രീ മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ
03 Nov 2026
BREAKING NEWS
48 മണിക്കൂർ നീണ്ട ദൗത്യം; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പലിലെ 20 ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന; സമുദ്രത്തിലെ ഭീഷണികളോട് ഉടനടി പ്രതികരിക്കാനുള്ള രാജ്യത്തിന്റെ ശേഷി തെളിയിക്കുന്ന സംഭവമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി
03 Nov 2026
BREAKING NEWS
പാങ്ങപ്പാറയിൽ 17കാരന്റെ കൊലപാതകം ആസൂത്രിതം; പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാമിൽനിന്ന് സന്ദേശമയച്ച് വിളിച്ചുവരുത്തി, ആളൊഴിഞ്ഞ വാഴത്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി; ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ആദ്യ മൊഴി; പിന്നീട് മാറ്റി പറഞ്ഞ് പ്രതി
03 Nov 2026