BREAKING NEWS

48 മണിക്കൂർ നീണ്ട ദൗത്യം; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പലിലെ 20 ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന; സമുദ്രത്തിലെ ഭീഷണികളോട് ഉടനടി പ്രതികരിക്കാനുള്ള രാജ്യത്തിന്റെ ശേഷി തെളിയിക്കുന്ന സംഭവമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി

· · 1 min read
Share: Copied!

ന്യൂഡൽഹി: അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത് ബന്ദികളാക്കിയ ഇറാനിയൻ മത്സ്യബന്ധന കപ്പലായ ‘അസിനി’യിലെ 20 ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. 48 മണിക്കൂർ നീണ്ട ഏകോപിത രക്ഷാദൗത്യത്തിലൂടെയാണ് ജീവനക്കാരെ മോചിപ്പിച്ചത്. സൊമാലിയയുടെ വടക്കുകിഴക്കൻ തീരത്ത് ബന്ദർ ബെയ്‌ലക്കും ഹാഫൂണിനും ഇടയിൽവെച്ച് ഒക്ടോബർ 29നാണ് ആയുധധാരികളായ കടൽക്കൊള്ളക്കാർ കപ്പൽ പിടിച്ചെടുത്തത്.

നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്തയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. പിന്തുണയ്ക്കായി പി-8ഐ സമുദ്ര നിരീക്ഷണ വിമാനം, എംക്യു-9 പ്ലാറ്റ്‌ഫോമുകൾ എന്നിവയും വിന്യസിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനത്തിൽനിന്ന് എയർഡ്രോപ്പ് വഴിയാണ് മറൈൻ കമാൻഡോകളെ ദൗത്യസ്ഥലത്ത് എത്തിച്ചത്.

രക്ഷാദൗത്യത്തിൽ പങ്കെടുത്ത സൈനികരെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. നാവികസേനയുടെ പ്രവർത്തനക്ഷമതയും സമുദ്രത്തിലെ ഭീഷണികളോട് ഉടനടി പ്രതികരിക്കാനുള്ള രാജ്യത്തിന്റെ ശേഷിയുമാണ് ദൗത്യം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

ജീവനക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിലും സമുദ്രസുരക്ഷ ഉറപ്പാക്കുന്നതിലുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും ശേഷിയും സൈനികർ തെളിയിച്ചുവെന്നും ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ സുരക്ഷയ്ക്കായി രാജ്യം തുടർന്നും നിലകൊള്ളുമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.

BREAKING NEWS
മുത്തശ്ശിയുടെ പ്രേതബാധ ഒഴിപ്പിക്കാന്‍ വിളിച്ചുവരുത്തി, 16കാരിയെ പീഡിപ്പിച്ചത് വയോധികയെ മയക്കി കിടത്തിയ ശേഷം, പീഡനം വിവരം സമ്മതിക്കുന്ന മതപണ്ഡിതന്റെ ശബ്ദസന്ദേശം പുറത്ത്
03 Nov 2026
BREAKING NEWS
കരിപ്പൂരിൽ ഒരുകോടിയുടെ കള്ളക്കടത്തു സ്വർണവുമായെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, പ്രതികളെ പിടികൂടാൻ ശ്രമിച്ച ഹോം ഗാർഡിന്റെ ശരീരം കടിച്ചുപറിച്ചു, പോലീസിനുനേരെ കാറിടിച്ചുകയറ്റാൻ ശ്രമം, രക്ഷപ്പെട്ടത് റോഡരികിലേക്കു ചാടിമാറി, ഇടുക്കി സ്വദേശിനി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ, സ്വർണം കൊടുത്തുവിട്ടത് ത...
03 Nov 2026
BREAKING NEWS
അവസാനമായി മകൻ വിളിച്ചത് ഉടൻ വീട്ടിലെത്തുമെന്ന് പറയാൻ... ഓടി രക്ഷപ്പെ‌ടാൻ ശ്രമിച്ച അഭിറാമിനെ 17 കാരൻ പിന്നിൽനിന്ന് തലയ്ക്കടിച്ചു വീഴ്ത്തി, കഴുത്തിൽ ബെൽറ്റ് മുറുക്ക് കൊന്നു, പ്രതി ഉന്നമിട്ടത് ആദ്യകാമുകിയുടെ പുതിയ ആൺ സുഹൃത്തിനെ, രണ്ടാം പ്രതി മരിച്ച വിദ്യാർഥിയുടെ സുഹൃത്തായ പെൺകുട്ടി... പ്രണയപ്പകയ്ക്...
03 Nov 2026
BREAKING NEWS
ഭർത്താവും ഭാര്യയും കൂടി മദ്യപിച്ചെത്തി അയൽവാസിയുമായി വഴക്ക്, വയോധികയുടെ മുടിയിൽ കുത്തിപ്പിടിച്ചു, രക്ഷപ്പെടാനായി വയോധിക ഇവരുടെ കഴുത്തുപിടിച്ച് ഞെരിച്ചു, ആദിവാസി ഉന്നതിയിൽ സ്ത്രീ മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ
03 Nov 2026