BREAKING NEWS

‘സാധനം’ കയ്യിലില്ല; പാന്റ്സ് താഴ്ത്തി നോക്കിയപ്പോൾ തുടകളിൽ ടേപ്പ് കൊണ്ടു ഒട്ടിച്ചുവച്ച നിലയിൽ!! സംശയാസ്പദ സാഹചര്യത്തിൽ ചുറ്റിത്തിരിഞ്ഞ യുവാവിനെ പോലീസ് തപ്പി നോക്കിയപ്പോൾ കഞ്ചാവ് !

· · 1 min read
Share: Copied!

കൊല്ലം: തേവള്ളി പാലത്തിനു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പള്ളിത്തോട്ടം കോളനിയിലെ താമസക്കാരനായ യുവാവിനെ പോലീസ് ഡാൻസാഫ് ടീം പിന്തുടർന്നതോടെ ഇയാൾ ഓടി. പിന്നാലെ ഡാൻസാഫ് സംഘവും. തേവള്ളി മിൽമയ്ക്കു സമീപം വച്ച് ആളെ പിടികൂടി. പാന്റ്സിന്റെ പോക്കറ്റിലും മറ്റുമൊക്കെ തപ്പിയെങ്കിലും ഒന്നും കിട്ടിയില്ല. പക്ഷേ, ‘സാധനം’ കയ്യിലുണ്ടെന്നു പൊലീസിനു സംശയവും ഉറച്ചു. ഒടുവിൽ അറ്റകൈ പ്രയോഗം നടത്തി. പാന്റ്സ് താഴ്ത്തി നോക്കിയപ്പോൾ തുടകളിൽ ടേപ്പ് കൊണ്ടു ഒട്ടിച്ചുവച്ച നിലയിൽ കഞ്ചാവ് ! കയ്യോടെ പൊക്കി വെസ്റ്റ് പൊലീസിനു കൈമാറി. മൊത്തമായി ശേഖരിച്ചു വച്ച ശേഷം ചില്ലറയായി കൊണ്ടു നടക്കുകയായിരുന്നു പതിവ്.

സമാന സാഹചര്യത്തിൽ കൊല്ലം ഡിസിസി ഓഫീസിനു സമീപം കണ്ട വടക്കേവിള സ്വദേശിയായ നാൽപത്തിയെട്ടുകാരനും പൊലീസിനെ കണ്ട് ബൈക്കിൽ പാഞ്ഞു. ഡാൻസാഫ് സംഘം ജീപ്പിൽ പിന്തുടർന്നു. നിർത്താതെ പോയ ഇയാളെ ബീച്ച് റോഡിൽ വച്ച് ബൈക്കിൽ ഇടിച്ചിട്ടു പിടികൂടേണ്ടി വന്നു. 250 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നു പിടിച്ചെടുത്തു.

‘ഓപ്പറേഷൻ തൂഫാൻ’ ശക്തി പ്രാപിക്കുമ്പോൾ പിടി വീവാതിരിക്കാൻ ലഹരി കടത്തിനു പുതിയ അടവുകൾ പയറ്റുകയാണ് പലരും. തന്ത്രങ്ങൾ പൊളിച്ച് പൊലീസിന്റെ ഡാൻസാഫ് ടീം ‘സാധനം’ പൊക്കുന്ന നിരവധി സംഭവങ്ങൽ സംസ്ഥാനത്തങ്ങോളം ഇങ്ങോളം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പിടിമുറുക്കിയതോടെ പതിവുകാർ ഇല്ലാതെ വലയുന്ന സ്ഥിതിയുമായി. ലഹരി ഉപയോഗിക്കുന്നവരുടെ വാട്സാപ് ചാറ്റും പൊലീസിനു ചോർന്നു കിട്ടി. ‘ഡേയ്, സാധനം ഒട്ടുമില്ല. ഇത്തിരിയെങ്കിലും കിട്ടാൻ വഴിയുണ്ടോ’ എന്നു ചോദിക്കുന്ന വാട്സാപ് സന്ദേശം ഇതിലൊന്ന്. എങ്ങനെയെങ്കിലും സാധനം പതിവുകാർക്ക് എത്തിക്കാനുള്ള നെട്ടോട്ടത്തിലാണു ലഹരികടത്തുകാർ.

ആയുധങ്ങളെത്തിച്ചത് 2024 സെപ്റ്റംബറിൽ, പഹൽ​ഗാം ആക്രമണത്തിനായി ​ഗൂഢാലോചന നടന്നത് ഒരാഴ്ച മുൻപ്!! ഭീകരർ ലൊക്കേഷൻ കൈമാറിയത് ട്രക്കിങ്ങിനുപയോ​ഗിക്കുന്ന ജിപിഎസ് അധിഷ്ഠിത മൊബൈൽ ആപ്പ് വഴി!! ലഷ്കർ ഇ ത്വയ്ബ, ദ് റെസിസ്റ്റൻസ് ഫ്രണ്ട് കമാൻഡർ അലി സാജിദ് പാക്കിസ്ഥാനിലിരുന്ന് ആക്രമണം നിയന്ത്രിച്ചു… മൊബൈലിൽ തെളിവുണ്ട്- എൻഐഎ കുറ്റപത്രം

BREAKING NEWS
"പാടവരമ്പിൽ വിചാരണ ചെയ്ത് പിള്ളേരെ വെട്ടിക്കൊല്ലുന്നത് അല്ലേ ഇയാളുടെ ഒരു വിദ്യ", ജയിലിൽ പോകാതിരിക്കാൻ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ബോധക്കേട് അഭിനയിച്ച് ആംബുലൻസിൽ കിടന്നുള്ള യാത്ര മറ്റൊരു വിദ്യ!!! ഇനിയും ആ പണിയുമായി ഇറങ്ങിയാൽ പിള്ളേരുടെ പിച്ചും മാന്തും കിട്ടി മോങ്ങിയിട്ട് കാര്യമില്ല, പി ജയരാജനെതി...
11 Nov 2026
BREAKING NEWS
'ഇപ്പോ തന്നെ ചെയ്യണം എന്ന് പറഞ്ഞ് ഫയലയച്ചാൽ അതിനടിയിച്ച് ഒപ്പുവെക്കാൻ ഇരിക്കുന്ന ആളല്ല ഞാൻ... നവംബറിൽ വൻ വൈദ്യുതി പ്രതിസന്ധിയെന്ന് പറഞ്ഞ് ഫയലിൽ ഒപ്പിടീക്കാനുള്ള ഒരു സമ്മർദം ഉണ്ടായി, പിന്നീടുവന്ന ടീം ഇപ്പോൾ പ്രതിസന്ധിയില്ലെന്ന് റിപ്പോർട്ട് നൽകി!! ഫയൽ പിടിച്ചുവെച്ചതല്ല, അത് പഠിക്കുകയായിരുന്നു'- മുഖ...
11 Nov 2026
BREAKING NEWS
കേരളത്തിലെ സ്വർണവ്യാപാരത്തിന്റെ ഭാവിയ്ക്ക് പുതിയ ദിശ; KGSMA വിഷൻ 2030 ആക്ഷൻ സമ്മിറ്റ് കോഴിക്കോട്ട്
11 Nov 2026
BREAKING NEWS
പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ മുടി പിടിച്ചുവലിച്ചു, അടിച്ചു, മുക്കൂപൊത്തിപ്പിടിച്ച് വായിലൂടെ പുക വലിപ്പിച്ചു, ഒരാൾ ഫോണിൽ വിഡിയോ എടുക്കുന്നുണ്ടെന്ന് ചെറിയ ബോധത്തില്‍ മനസിലായി, സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തല്‍ സഹിക്കാനാകുന്നില്ല, വാടക വീടു പോലും തരുന്നില്ല- കളമശേരി സ്പാ പീഡനക്കേസിലെ അതിജീവിത.
11 Nov 2026