കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോണും അനുബന്ധ സാധനങ്ങളും പിടികൂടി. ജയിലിലെ അഞ്ചാം ബ്ലോക്കിലെ പുതിയ കുളിമുറിക്ക് സമീപത്ത് കുപ്പിയിലാക്കി കുഴിച്ചിട്ട നിലയിലാണ് മൊബൈൽ ഫോണും പവർ ബാങ്കുമാണ് കണ്ടെത്തിയത്. ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇവ പുറത്തെടുത്തത്.
കുപ്പിയിൽ മൊബൈൽ ഫോൺ കൂടാതെ ഹെഡ് ഫോൺ, ചാർജിങ് വയർ, സിം കാർഡും എന്നിവയും കണ്ടെത്തി. ജയിൽ ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.














































