കോഴിക്കോട്: കോഴിക്കോട് ചോമ്പാലയിൽ ഉറക്കി കിടത്തിയ നവജാത ശിശു മരിച്ച നിലയിൽ. 26 ദിവസം പ്രായമായ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുലപ്പാൽ നൽകിയ ശേഷം കുഞ്ഞിനെ ഉറക്കുകയായിരുന്നു. പിന്നീട് നോക്കിയപ്പോഴാണ് ചലനമറ്റ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.
അതേസമയം മരണകാരണം വ്യക്തമല്ല. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
















































