BREAKING NEWS

പോസ്റ്റുമോർട്ടം ടേബിളിലെത്തുന്ന പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളെക്കുറിച്ച് തമാശ!! എംബിബിഎസ് വിദ്യാർഥിനിക്കെതിരെ അച്ചടക്ക നടപടി, 15 ദിവസത്തെ നിർബന്ധിത അവധി, കോളേജ് ക്യാംപസ്, ഹോസ്റ്റൽ പ്രവേശനത്തിനു വിലക്ക്, മാതാപിതാക്കളെ വിളിച്ചുവരുത്തി

· · 1 min read
Share: Copied!

മുംബൈ: സ്റ്റാൻഡപ് കോമഡി ഷോയ്ക്കിടെ പുരുഷ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച എംബിബിഎസ് വിദ്യാർഥിനി സേജൽ പവാറിനെതിരെ അച്ചടക്കനടപടിയുമായി മെഡിക്കൽ കോളേജ് അധികൃതർ. വിദ്യാർഥിയോട് 15 ദിവസത്തെ നിർബന്ധിത അവധിയെടുക്കാൻ ആവശ്യപ്പെട്ട അധികൃതർ ഈ ദിവസങ്ങളിൽ മെഡിക്കൽ കോളേജ് ക്യാംപസ്, ഹോസ്റ്റൽ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിനു വിലക്കും ഏർപ്പെടുത്തി.

ഏതാനും ദിവസങ്ങൾക്കു മുൻപ് അവതാരകനായ പ്രണിത് മോറെ കോമഡിഷോയ്ക്കിടെ ഉന്നയിച്ച ചോദ്യത്തിന്, പോസ്റ്റ്മോർട്ടത്തിനിടെ പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളെക്കുറിച്ചു തമാശ പറയുമായിരുന്നെന്ന സേജലിന്റെ മറുപടിയാണു ഏറെ വിവാദമായത്. അതിനു പിന്നാലെ മഹാരാഷ്ട്ര സൈബർ പോലീസ് സേജലിനെതിരെ കേസെടുത്തിരുന്നു.

പിന്നാലെ, അന്വേഷണ കമ്മിഷനെ നിയോഗിച്ച കെഇഎം മെഡിക്കൽ കോളേജ് വീഡിയോയിലുള്ളതു സേജൽ തന്നെയാണെന്നു കണ്ടെത്തുകയും നടപടിയെടുക്കുകയുമായിരുന്നു. വിദ്യാർഥിനിയുടെ മാതാപിതാക്കളെയും കോളേജ് അധികൃതർ വിളിച്ചുവരുത്തിയിരുന്നു.

കേരളത്തിന് പുറത്ത് സിപിഎമ്മിന്റെ ആശ്രയം കോണ്‍ഗ്രസ് മാത്രമാണ്, സ്വന്തം മുഖം വികൃതമായതിന് രാഹുലിനെ അധിക്ഷേപിച്ചിട്ട് കാര്യമില്ല, മുഖം മോശമായതിന് കണ്ണാടി പൊട്ടിക്കുന്നതിന് തുല്യം- സിപിഎമ്മിനെതിരെ കെ സി വേണുഗോപാല്‍

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026