BREAKING NEWS

‘അൻസിബയ്ക്കെതിരെ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ പരാതി നല്കിയത് ഞാൻ; അൻസിബ അയച്ച ഒരു മെസേജ് എന്റെ ഭർത്താവ് കാണുകയുണ്ടായി; എന്റെ കുടുംബജീവിതം മോശമാകുന്ന ഒരു ഘട്ടമെത്തുന്നുവെന്നു വന്നപ്പോളാണ് പരാതി നല്കിയത്‘- ലക്ഷ്മി പ്രിയ

· · 1 min read
Share: Copied!

നടി അൻസിബ ഹസനെതിരെ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ പരാതി നല്കിയ ആ വനിതാ എക്സിക്യൂട്ടീവ് അം​ഗം താനാണെന്ന് വെളിപ്പെടുത്തി നടിയും അമ്മ സംഘടന വൈസ്പ്രസിഡന്റുമായ ലക്ഷ്മി പ്രിയ.

‘ഇക്കഴിഞ്ഞ ഡിസംബർ പത്താംതീയ്യതി അൻസിബ എന്റെ ഫോണിലേയ്ക്ക് ഒരു മെസേജ് അയച്ചു. ഈ മെസേജിൽ ഇതെന്താണ് പറഞ്ഞിരിക്കുന്നതെന്നും ഇങ്ങനെയൊരു മെസേജ് അയയ്ക്കാനുണ്ടായ സാഹചര്യം എന്താണെന്നും ഞാൻ ചോദിച്ചപ്പോൾ ഞാൻ വിളിക്കാം, വർക്കിലാണെന്ന് അൻസിബ മറുപടി പറഞ്ഞു. എന്നാൽ ആ മെസേജ് അയയ്ക്കാനുണ്ടായ കാരണം അൻസിബ പറഞ്ഞില്ല. അതിനിടെ എന്റെ ഭർത്താവ് അൻസിബ അയച്ച ആ മെസേജ് കാണുകയും അദ്ദേഹം പാനിക്കാവുകയും ചെയ്തു. അതേതുടർന്ന് എന്റെ കുടുംബജീവിതം മോശമാകുന്ന ഒരു ഘട്ടമെത്തുന്നുവെന്നു വന്നപ്പോളാണ് ഹിൽപാലസ് വനിതാസെല്ലിൽ ജനുവരി പകുതിയോടെ അൻസിബയ്ക്കെതിരെ ഞാൻ പരാതി കൊടുത്തത്‘. ലക്ഷ്മി പ്രിയ പറയുന്നു. അതേസമയം, അൻസിബ അയച്ച മെസേജ് എന്തെന്ന് ലക്ഷ്മി പ്രിയ വ്യക്തമാക്കിയിട്ടില്ല. അമ്മയിലെ താരങ്ങൾ ഒത്തുചേർന്ന് നടത്തിയ പരിപാടിയ്ക്ക് ക്ഷേത്രത്തിന്റെ സ്പോൺസർഷിപ്പ് സ്വീകരിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് നടന്ന അഭിപ്രായ ഭിന്നതയാണോ നിലവിലെ വിഷയങ്ങൾക്ക് കാരണമായതെന്ന തരത്തിലുള്ള പ്രചരണങ്ങളുമുണ്ടാവുന്നുണ്ട്.

താൻ അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചതിനു പിന്നിൽ ടിനിടോമും ഏതാനും സഹപ്രവർത്തരുമാണെന്ന് അൻസിബ ഹസൻ കടുത്ത ആരോപണങ്ങള്അ പരസ്യമായി ഉയർത്തിയതോടെയാണ് അമ്മയിലെ ഭിന്നിപ്പ് ചർച്ചാവിഷയമായത്. ഒരു വനിതാ എക്സിക്യൂട്ടീവ് അംഗം നൽകിയ വ്യാജ പരാതിയെത്തുടർന്ന് പൊലീസ് സ്റ്റേഷനിൽ നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനമാണെന്നും ആ ആഘാതത്തിൽ നിന്നും താൻ ഇപ്പോഴും മുക്തയായിട്ടില്ലെന്നും അൻസിബ വെളിപ്പെടുത്തുകയുണ്ടായി. അതിനുള്ള മറുപടിയുമായാണ് ഇപ്പോൾ ലക്ഷ്മി പ്രിയ രം​ഗത്തെത്തിയിരിക്കുന്നത്.

BREAKING NEWS
ഭർത്താവുമായി അകന്നുകഴിയുന്ന 21 കാരിയെ ഐഎസ്ഐ കുരുക്കിയത് പ്രണയക്കെണിയിലൂടെ... പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന് രണ്ട് ഹാൻഡ്‌ലർമാരുമായി മഹക്‌ദീപ് കൗറിന് ബന്ധം, രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ!! അനൂപ്ഗഡ്–സൂറത്ത്ഗഡ് പാസഞ്ചർ ഇതേ പാളത്തിലൂടെ കടന്നുപോയത് സ്ഫോടനത്തിന...
15 Nov 2026
BREAKING NEWS
വീരമണിയുടെ ഗോപാലപുരത്തെ വീട്ടിനുള്ളിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചുമൂടുന്നത് താൻ കണ്ടിരുന്നു... അതിജീവിതയുടെ മൊഴി!! വീട്ടുവളപ്പിൽ മൃതദേഹത്തിനായി പരിശോധന 10 അടി താഴ്ചയിൽ കുഴിച്ചിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല
15 Nov 2026
BREAKING NEWS
സംസാരിക്കാനെന്ന വ്യാജേന ട്രയൽ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി, പിന്നാലെ 18കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ്, മൃതദേഹം കണ്ടത് തുണിക്കടയിലെ ജീവനക്കാര്‍
15 Nov 2026
BREAKING NEWS
മന്ത്രി റെസ്റ്റ് ഹൗസിലെത്തിയപ്പോള്‍ ജീവനക്കാരില്ല, ഡ്യൂട്ടിയിലുണ്ടായിരുന്നത് രണ്ട് പേര്‍ മാത്രം, അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍
15 Nov 2026