BREAKING NEWS

ഭർത്താവുമായി അകന്നുകഴിയുന്ന 21 കാരിയെ ഐഎസ്ഐ കുരുക്കിയത് പ്രണയക്കെണിയിലൂടെ… പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന് രണ്ട് ഹാൻഡ്‌ലർമാരുമായി മഹക്‌ദീപ് കൗറിന് ബന്ധം, രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ!! അനൂപ്ഗഡ്–സൂറത്ത്ഗഡ് പാസഞ്ചർ ഇതേ പാളത്തിലൂടെ കടന്നുപോയത് സ്ഫോടനത്തിന് 75 മിനിറ്റ് മുമ്പ്

· · 1 min read
Share: Copied!

ചണ്ഡിഗഡ്: രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ റെയിൽവേ ട്രാക്കിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പഞ്ചാബിൽനിന്ന് യുവതിയടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. 21കാരിയായ മഹക്‌ദീപ് കൗർ, 22കാരനായ ദവീന്ദർ സിങ് എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാൻ ഭീകരവിരുദ്ധ സേന (എടിഎസ്), ശ്രീഗംഗാനഗർ പൊലീസ്, പഞ്ചാബ് പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

പാകേക്സ്ഥാനിൽ പ്രവർത്തിക്കുന്ന രണ്ട് ഹാൻഡ്‌ലർമാരുമായി മഹക്‌ദീപ് കൗറിന് ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ‘ചാച്ചാ’, ‘ഷാ’ എന്നീ പേരുകളിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. പ്രണയസംഭാഷണങ്ങളിലൂടെ യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും പണം നൽകി സ്വാധീനിക്കുകയും ചെയ്താണ് ഇവർ യുവതിയെ വലയിലാക്കിയത്. പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐ ഇത്തരം രീതികൾ ഉപയോഗിച്ച് ആളുകളെ ചാരപ്രവർത്തനങ്ങൾക്കായി വലയിലാക്കുന്നത് പതിവായിട്ടുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം.

ഇതിന് മുമ്പ് ഗംഗാനഗർ സ്വദേശിനിയായ ബബിത എന്ന യുവതിയെയും സമാനമായ രീതിയിൽ ഐഎസ്ഐ വലയിലാക്കിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ഭർത്താവിൽനിന്ന് വേർപിരിഞ്ഞ് കഴിയുകയായിരുന്നു മഹക്‌ദീപ് കൗർ. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് നിലവിൽ ജയിലിലാണ്.

റെയിൽവേ ട്രാക്കിൽ സ്ഫോടനം നടത്തുന്നതിനായി മഹക്‌ദീപിന് പണം ലഭിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ഇവരിൽനിന്ന് രണ്ട് ആയുധങ്ങളും 46 വെടിയുണ്ടകളും 30,000 രൂപയും പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്ക് താമസസൗകര്യം ഒരുക്കുക, മോട്ടോർസൈക്കിൾ നൽകുക, കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ സഹായങ്ങൾ ഇവർ നൽകിയിട്ടുണ്ടെന്നാണ് സംശയം.

നവംബർ മൂന്നിന് രാത്രി 9.45ഓടെയാണ് രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിലെ റാംസിങ്‌പുരിന് സമീപമുള്ള റെയിൽവേ പാളത്തിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ രണ്ട് റെയിൽവേ സ്ലീപ്പറുകൾ തകരുകയും പാളത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഏകദേശം രണ്ടര അടി ആഴത്തിൽ കുഴിയും രൂപപ്പെട്ടു.

സ്ഫോടനമുണ്ടാകുന്നതിന് 75 മിനിറ്റ് മുമ്പ് ഇതേ പാളത്തിലൂടെ അനൂപ്ഗഡ്–സൂറത്ത്ഗഡ് പാസഞ്ചർ ട്രെയിൻ കടന്നുപോയിരുന്നു. ട്രെയിൻ കടന്നുപോയതിന് ശേഷമാണ് സ്ഫോടനം നടന്നത്. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും മറ്റ് പ്രതികളുടെ പങ്കും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

വീരമണിയുടെ ഗോപാലപുരത്തെ വീട്ടിനുള്ളിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചുമൂടുന്നത് താൻ കണ്ടിരുന്നു… അതിജീവിതയുടെ മൊഴി!! വീട്ടുവളപ്പിൽ മൃതദേഹത്തിനായി പരിശോധന 10 അടി താഴ്ചയിൽ കുഴിച്ചിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല

BREAKING NEWS
രണ്ടു വർഷം മുൻപ് മറ്റൊരു പോലീസുകാരനെതിരെ ബലാത്സം​ഗ പരാതി നൽകി, ഇപ്പോൾ എസ്ഐയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ബ്ലാക്ക്‌മെയിലിങ്ങും സമ്മർദവും!! 28കാരനായ എസ്‌ഐ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
15 Nov 2026
BREAKING NEWS
വീരമണിയുടെ ഗോപാലപുരത്തെ വീട്ടിനുള്ളിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചുമൂടുന്നത് താൻ കണ്ടിരുന്നു... അതിജീവിതയുടെ മൊഴി!! വീട്ടുവളപ്പിൽ മൃതദേഹത്തിനായി പരിശോധന 10 അടി താഴ്ചയിൽ കുഴിച്ചിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല
15 Nov 2026
BREAKING NEWS
സംസാരിക്കാനെന്ന വ്യാജേന ട്രയൽ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി, പിന്നാലെ 18കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ്, മൃതദേഹം കണ്ടത് തുണിക്കടയിലെ ജീവനക്കാര്‍
15 Nov 2026
BREAKING NEWS
മന്ത്രി റെസ്റ്റ് ഹൗസിലെത്തിയപ്പോള്‍ ജീവനക്കാരില്ല, ഡ്യൂട്ടിയിലുണ്ടായിരുന്നത് രണ്ട് പേര്‍ മാത്രം, അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍
15 Nov 2026