BREAKING NEWS

ലീ​ഗിന് അ‍ഞ്ചു മന്ത്രിമാർ, ടേം വ്യവസ്ഥയിൽ രണ്ടര വർഷങ്ങൾക്ക് ശേഷം പാറയ്ക്കൽ അബ്ദുല്ല മന്ത്രിയായെത്തും- പ്രഖ്യാപനം നടത്തി പാണക്കാട് സാദിഖലി തങ്ങൾ, ​ഗവർണർക്ക് മന്ത്രിമാരുടെ ലിസ്റ്റ് കൈമാറി വി ഡി സതീശൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിൽ നേരത്തെ നിശ്ചയിച്ചിരുന്നതുപോലെ മുസ്ലിം ലീ​ഗിന് അ‍ഞ്ചു മന്ത്രിമാർ. പാണക്കാട് സാദിഖലി തങ്ങളാണ് മന്ത്രിമാരുടെ പ്രഖ്യാപനം ന‌ട‌ത്തിയത്. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എം ഷംസുദ്ദിൻ, വിഇ അബ്ദുൾ ​ഗഫൂർ, പികെ ബഷീർ എന്നിങ്ങനെയാണ് മന്ത്രിമാരുടെ ലിസ്റ്റുകൾ. അതേസമയം കോഴിക്കോട് നിന്ന് ആറ് എംഎൽഎമാരുണ്ടായിരിക്കെ ഒരു മന്ത്രി പോലുമില്ലായെന്നത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനു പരിഹാരമായി ടേം വ്യവസ്ഥയിൽ രണ്ടര വർഷങ്ങൾക്ക് ശേഷം കോഴിക്കോട് നിന്നുള്ള പാറയ്ക്കൽ അബ്ദുല്ല മന്ത്രിയായെത്തുമെന്നും സാദിഖലി തങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇവർക്കുള്ള വകുപ്പുകൾ ഏതെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും തങ്ങൾ അറിയിച്ചു.

അതേസമയം നിയുക്തമുഖ്യമന്ത്രി വി ഡി സതീശൻ ​ഗവർണറുടെ ഓഫിസിലെത്തി മന്ത്രിമാരുടെ ലിസ്റ്റ് ​ഗവർണർക്കു കൈമാറി. നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷും മന്ത്രിപ്പട്ടികയിലുണ്ടെന്നാണ് പുതിയ വിവരം. കെ. മുരളീധരൻ വൈദ്യുത വകുപ്പും എ.പി.അനില്‍ കുമാർ ആരോഗ്യവകുപ്പും കൈകാര്യം ചെയ്യും. വി. ഡി.സതീശന്‍ – ധനം, തുറമുഖം, നിയമം, രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലന്‍സ് സണ്ണി ജോസഫ് – റവന്യൂ, എ.പി.അനില്‍കുമാര്‍ – ആരോഗ്യം കെ. മുരളീധരന്‍ – വൈദ്യുതി, പി.സി.വിഷ്ണുനാഥ് – ടൂറിസം, സാംസ്‌കാരികം, ടി.സിദ്ദിഖ് – വനം, ബിന്ദു കൃഷ്ണ – വനിത, ശിശുക്ഷേമ വകുപ്പ് ഒ.ജെ.ജനീഷ് – യുവജനക്ഷേമം, എം.ലിജു – എക്‌സൈസ്, സഹകരണം.

ചില്ലൊന്നും അടിച്ച് പൊട്ടിക്കേണ്ട; ഓട്ടോയൊക്കെ പിടിച്ച് സ്റ്റോപ്പിലെത്തുകയും വേണ്ട;കെഎസ്ആർടിസി സൂപ്പർക്ലാസ് ബസുകളിൽ ഇഷ്ടമുള്ളിടത്തു നിന്ന് കയറാനും ഇറങ്ങാനും പറ്റും; ടിക്കറ്റ് ചാർജിനൊപ്പം അധികം 20 രൂപ നൽകിയാൽ മതി; പുതിയ പദ്ധതി

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026