BREAKING NEWS

‘ഓരോ പൗരനും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ട സമയമാണിത്; മിതവ്യയം ശീലമാക്കണം; അത്യാവശ്യമല്ലാത്ത സ്വർണ്ണം വാങ്ങലും വിദേശ യാത്രകളും ഇന്ധന ഉപഭോ​ഗവും ഒഴിവാക്കുക‘ വിലക്കയറ്റം മുൻനിർത്തി പ്രധാനമന്ത്രിയുടെ ആഹ്വാനം

· · 1 min read
Share: Copied!

ഹൈദരാബാദ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും ആഗോള വിപണിയിലെ അനിശ്ചിതത്വവും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന സാഹചര്യത്തിൽ, ജനങ്ങളോട് മിതവ്യയവും ഉത്തരവാദിത്തപരമായ സാമ്പത്തിക സമീപനവും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിൽ നടന്ന പൊതുചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം രാജ്യത്തെ നിലവിലെ സാമ്പത്തിക വെല്ലുവിളികളെ കുറിച്ച് വിശദമായി പ്രതികരിച്ചത്.

രാജ്യസ്നേഹം അതിർത്തിയിൽ പോരാടുന്ന സൈനികരിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, ദൈനംദിന ജീവിതത്തിൽ ഉത്തരവാദിത്തത്തോടെ പെരുമാറുന്നതും ദേശസ്നേഹത്തിന്റെ ഭാഗമാണെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അനാവശ്യ വിദേശയാത്രകളും വിദേശരാജ്യങ്ങളിലെ ആഡംബര വിവാഹങ്ങളും ഒഴിവാക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ചു.

ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കണമെന്നും മെട്രോ ട്രെയിനുകൾ, ബസുകൾ തുടങ്ങിയ സൗകര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. സ്വകാര്യ വാഹനങ്ങൾ കുറച്ച് കാർപൂളിങ് പ്രോത്സാഹിപ്പിക്കണമെന്നും ചരക്കുനീക്കത്തിൽ റോഡുമാർഗത്തിനുപകരം റെയിൽവേ ഉപയോഗം വർധിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വ്യാപകമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. സാധ്യമായിടത്തോളം ‘വർക്ക് ഫ്രം ഹോം’ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നത് ഇന്ധന ഉപഭോഗം കുറയ്ക്കാൻ സഹായിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. അടുത്ത ഒരു വർഷത്തേക്ക് അത്യാവശ്യമില്ലാതെ പുതിയ സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്നും മോദി ജനങ്ങളോട് അഭ്യർഥിച്ചു.

ഭക്ഷ്യഎണ്ണയുടെ അമിത ഉപയോഗം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഒരുപോലെ ദോഷകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തദ്ദേശീയമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങാൻ ജനങ്ങൾ കൂടുതൽ താത്പര്യം കാണിക്കണമെന്നും ആഭ്യന്തര വിനോദസഞ്ചാര മേഖലക്ക് പിന്തുണ നൽകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കാർഷിക മേഖലയിലും വലിയ മാറ്റങ്ങൾ ആവശ്യമാണ് എന്ന നിലപാടാണ് മോദി മുന്നോട്ടുവെച്ചത്. രാസവളങ്ങളുടെ ഉപയോഗം പകുതിയായി കുറയ്ക്കണമെന്നും ഡീസൽ പമ്പുകൾക്ക് പകരം സൗരോർജ അധിഷ്ഠിത സംവിധാനങ്ങളിലേക്ക് കർഷകർ മാറണമെന്നും അദ്ദേഹം നിർദേശിച്ചു.

ആഗോള വിതരണ ശൃംഖലയിലുണ്ടായ പ്രതിസന്ധികളും വർധിച്ചുവരുന്ന വിലക്കയറ്റവും നേരിടാൻ സർക്കാരിന്റെ ശ്രമങ്ങൾ മാത്രം മതിയാകില്ലെന്നും ജനങ്ങളുടെ കൂട്ടായ സഹകരണം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ ഓരോ പൗരനും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026