BREAKING NEWS

‘This is for you papa’…!! ഏഴ് സിക്സറുകൾ, ഒരു ഫോർ ഐപിഎൽ ചരിത്രത്തിലെ അതിവേഗ അർധസെഞ്ചുറി റെക്കോർഡിനൊപ്പം ഉർവിൽ പട്ടേൽ, സിഎസ്കൈയ്ക്ക് 5 വിക്കറ്റ് ജയം, ടോപ് ഫൈവിൽ

· · 1 min read
Share: Copied!

ചെന്നൈ: 13 പന്തിൽ ഏഴ് സിക്സറുകളും ഒരു ഫോറുമടക്കം ഐപിഎൽ ചരിത്രത്തിലെ അതിവേഗ അർധസെഞ്ചുറി റെക്കോർഡിനൊപ്പമെത്തി ചെന്നൈ സൂപ്പർ കിംഗ്‌സ് താരം ഉർവിൽ പട്ടേൽ. ലക്നൗ സൂപ്പർ ജയൻറ്സിനെതിരായ മത്സരത്തിൽ 13 പന്തിൽ അർധസെഞ്ചുറി തികച്ചാണ് ഉർവിൽ പട്ടേൽ 2023ൽ യശസ്വി ജയ്‌സ്വാളിൻറെ റെക്കോർഡിനൊപ്പമെത്തിയത്. ലക്നൗ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്കായി 14 പന്തിൽ 28 റൺസടിച്ച മലയാളി താരം സഞ്ജു സാംസൺ മികച്ച തുടക്കം നൽകി. ദിഗ്‌വേഷ് റാത്തിയുടെ പന്തിൽ ബൗൾഡായി മടങ്ങിയതിനു പിന്നാലെ ക്രീസിലെത്തിയ ഉർവിൽ സഞ്ജു തുടങ്ങിയിടത്തുനിന്ന് തകർത്തുവാരുകയായിരുന്നു. മത്സരത്തിൽ സിഎസ്കെ 5 വിക്കറ്റിന് ലക്നൗ സൂപ്പർ ജയൻറ്സിനെ പരാജയപ്പെടുത്തി ടോപ് ഫൈവിലെത്തി,

നേരിട്ട ആദ്യ പന്തിൽ സിംഗിളെടുത്ത ഉർവിൽ പിന്നീട് ആവേശ് ഖാനെതിരെ ഹാട്രിക്ക് സിക്സ് പറത്തി. ആവേശ് ഖാനെറിഞ്ഞ അഞ്ചാം ഓവറിൽ 25 റൺസാണ് ചെന്നൈ അടിച്ചെടുത്തത്. ദിഗ്‌വേഷ് റാത്തിയെറിഞ്ഞ പവർ പ്ലേയിലെ അവസാന ഓവറിൽ 6,6,4,6 എന്നിങ്ങനെ തകർത്തടിച്ച ഉർവിൽ അവസാന പന്തിൽ സിംഗിളെടുത്തു. പവർ പ്ലേയിലെ അവസാന രണ്ടോവറിൽ മാത്രം 50 റൺസടിച്ച ചെന്നൈ ആറോവറിൽ 97 റൺസിലെത്തി ആർആറിന്റെ പവർപ്ലേ സ്കോറിനൊപ്പമെത്തി. ചെന്നൈയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ പവർ പ്ലേ സ്കോറാണിത്.

പവർ പ്ലേ തീരുമ്പോൾ 9 പന്തിൽ 42 റൺസിലെത്തിയ ഉർവിലിന് ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ അർധസെഞ്ചുറിയിലെത്താൻ അവസരമുണ്ടായിരുന്നെങ്കിലും മുഹമ്മദ് ഷമിയെറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്തിൽ റണ്ണെടുക്കാനായില്ല. പിന്നാലെ ഷമിയുടെ രണ്ടാം പന്ത് സിക്സിന് പറത്തി ഉർവിൽ 48 റൺസിലെത്തി. അടുത്ത പന്തിൽ സിംഗിളെടുത്ത ഉർവിൽ 12 പന്തിൽ 49 റൺസിലെത്തി. ഷമിയുടെ അവസാന പന്തിൽ വീണ്ടും സിംഗിളെടുത്ത് 13 പന്തിൽ അർധസെഞ്ചുറി തികച്ചു. ഫിഫ്റ്റി തികച്ചപിന്നാലെ തന്റെ കയ്യിൽ കരുതിയിരുന്ന നോട്ട് ഉയർത്തിക്കാട്ടി ഈ ഫിഫ്റ്റി തന്റെ പിതാവിന് സമർപ്പിക്കുന്നതായി കുറിച്ചു.

അതേസമയം 7 സിക്സും ഒരു ഫോറും അടങ്ങുന്നതായിരുന്നു ഉർവിലിൻറെ ഫിഫ്റ്റി. അർധസെഞ്ചുറി തികച്ച ശേഷം ഷഹബാസ് അഹമ്മദിനെതിരെ വീണ്ടും സിക്സും ഫോറും പറത്തിയ ഉർവിൽ ഷഹബാസ് എറിഞ്ഞ പത്താം ഓവറിലെ രണ്ടാം പന്തിൽ ആവേശ് ഖാന് ക്യാച്ച് നൽകി പുറത്തായി. 8 സിക്സും രണ്ട് ഫോറും അടങ്ങുന്നതാണ് ഉർവിലിൻറെ ഇന്നിംഗ്സ്. 2023ൽ കൊൽക്കത്തക്കെതിരെ രാജസ്ഥാന് വേണ്ടിയാണ് യശസ്വി ജയ്സ്വാൾ 13 പന്തിൽ അർധസെഞ്ചുറി തികച്ചത്. കെ എൽ രാഹുൽ (14), പാറ്റ് കമിൻസ് (14), റൊമാരിയോ ഷെപ്പേർഡ് (14) എന്നിവരാണ് ഐപിഎല്ലിലെ അതിവേഗ അർധസെഞ്ചുറിക്കാർ.

‘ചില കീഴ്‌വഴക്കങ്ങൾ മാറേണ്ട കാലം അതിക്രമിച്ചു, സിപിഐക്ക് പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണം’; നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം; ‘വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കിൽ അത് വലിയ രാഷ്ട്രീയ പിഴവാണ്; അത് കമ്മ്യൂണിസ്റ്റ് രീതിയല്ല‘

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026