BREAKING NEWS

ഞങ്ങള്‍ കോവിഡ് അടക്കമുള്ള ദുരന്തം നേരിട്ടവരാണ്, ആവശ്യത്തിന് പണം ഖജനാവിലുണ്ട്, ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ശ്രമിക്ക്, അല്ലാതെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്, വിജയിക്കെതിരെ സ്റ്റാലിന്‍

· · 1 min read
Share: Copied!

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍. അധികാരമേറ്റ തുടക്കത്തില്‍ തന്നെ പണമില്ലെന്ന് പറയേണ്ടതില്ല. 10 ലക്ഷം കോടി കടമാണ് എന്നത് അനുവദിക്കപ്പെട്ട തുകയാണ്. നിങ്ങള്‍ ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കാനാണ് ശ്രമിക്കേണ്ടതെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു. ‘ഞങ്ങള്‍ കോവിഡ് അടക്കമുള്ള ദുരന്തകാലത്ത് പ്രവര്‍ത്തിച്ച നേതാക്കളാണ്.

ഇപ്പോഴും സര്‍ക്കാര്‍ പ്രവര്‍ത്തിക്കാനാവശ്യമായ പണം ഖജനാവിലുണ്ട്. ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അല്ലാതെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും’ സ്റ്റാലിന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്‌യ്ക്ക് സ്റ്റാലിന്‍ ആശംസകളും നേര്‍ന്നിട്ടുണ്ട്.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു തൊട്ടുപിന്നാലെയാണ്, മുൻ ഡിഎംകെ സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിജയ് രൂക്ഷമായ വിമർശനം ഉന്നയിച്ചത്. 2021 മുതൽ 2026 വരെയുള്ള കാലയളവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് തന്റെ സർക്കാർ ഒരു ധവളപത്രം പുറത്തിറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026