BREAKING NEWS

ആദ്യം അണികളെ വച്ചുള്ള നേതാക്കന്മാരുടെ ശക്തിപ്രകടനം നിർത്തൂ, എന്നിട്ടാകാം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്- നേതാക്കന്മാരെ നിർത്തിപ്പൊരിച്ച് രാഹുൽ ​ഗാന്ധി!! മൂന്നു പേരും മുഖ്യമന്ത്രി സ്ഥാനത്തിന് അർഹർ, തീരുമാനം മെറിറ്റടക്കം പരിഗണിച്ച്… സോണിയയുമായി ചർച്ചയ്ക്ക് ശേഷം പ്രഖ്യാപനം

· · 1 min read
Share: Copied!

ന്യൂഡൽഹി: ഏറെ കോലാഹലങ്ങൾക്കും ചേരിവുതിരിവുകൾക്കുമിടവച്ച് ഇനിയും തീരുമാനമാകാത്ത, കേരളത്തിലെ മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിനുത്തരം സോണിയാ ഗാന്ധിയുമായി കൂടി ചർച്ച നടത്തിയ ശേഷമെന്ന് രാഹുൽ ​ഗാന്ധി. ഇപ്പോൾ ലിസ്റ്റിലുള്ള മൂന്ന് പേരും മുഖ്യമന്ത്രി പദവിക്ക് അർഹരാണെന്നും മെറിറ്റടക്കം പരിഗണിച്ച് തീരുമാനം വരുമെന്നും രാഹുൽ ​ഗാന്ധി അറിയിച്ചു. നേതാക്കൾ ഒന്നിച്ചുള്ള ചർച്ചയിലാണ് ഇക്കാര്യം രാഹുൽ അറിയിച്ചത്. അതേസമയം ഇന്നലെ ഖാർ​ഗെയുടെ വസതിയിൽ നടന്ന യോ​ഗത്തിൽ കേരളത്തിൽ നിന്നുള്ള നേതാക്കൾക്കെതിരെ രാഹുൽ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു.

ഇന്നലെ വൈകുന്നേരം നാലുമണി മുതൽ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെയുടെ വസതിയിൽ നടന്നത് മൂന്ന് മണിക്കൂർ നീണ്ട മാരത്തോൺ കൂടിക്കാഴ്ചയായിരുന്നു. രാഹുൽ ​ഗാന്ധിയടക്കം നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കൂടിക്കാഴ്ചയിൽ വെച്ച് കേരളത്തിൽ നിന്നുള്ള നേതാക്കൾക്ക് എതിരെ രാഹുൽ ​രൂക്ഷ വിമർശനം നട‌ത്തുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കായിരുന്നു രാഹുലിൻറെ രൂക്ഷ വിമർശനം. നേതാക്കൾക്ക് പറയാനുള്ളത് മുഴുവൻ കേട്ട രാഹുൽ, ഇപ്പോഴത്തെ അന്തരീക്ഷത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് നേതാക്കളെ അറിയിച്ചു. മാത്രമല്ല ശക്തിപ്രകടനം അവസാനിപ്പിക്കാനാകുമോയെന്ന് ഹൈക്കമാൻഡ് ഒന്നടങ്കം ചോദിക്കുകയും ചെയ്തു. ശക്തിപ്രകടനം അവസാനിപ്പിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്ന് ഹൈക്കമാൻഡും അറിയിച്ചു.

ഇതോടെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിഭാഗീയത തെരുവിലേക്ക് പടരുന്നതിനെതിരെ കർശന നിലപാടുമായി കെസി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ ഒന്നിച്ച് മാധ്യമങ്ങൾക്കു മുന്നിലെത്തി. പ്രവർത്തകർ ആർക്കും വേണ്ടി പ്രകടനങ്ങൾ നടത്തരുതെന്നും ഇത്തരം നടപടികൾ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള ഈ 3 നേതാക്കളും ഒന്നിച്ച് വ്യക്തമാക്കി. അതുപോലെ നേതാക്കളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള ഫ്ലക്സ് ബോർഡുകളും ബാനറുകളും പോസ്റ്ററുകളും നീക്കണമെന്ന് അണികളോട് ആവശ്യപ്പെടുകയും ചെയ്തു.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026