BREAKING NEWS

“വി ഡി സതീശന്‍ ഉമ്മൻചാണ്ടിയെ പിന്നിൽ നിന്ന് കുത്തിയ യൂദാസ്” നീതിമാനെ അഴിമതിക്കാരനാക്കാൻ ശ്രമിച്ചവനാണ്, മുഖ്യമന്ത്രിയായി അവരോധിക്കരുത്, കട്ടപ്പയാണയാള്‍, വി ഡി സതീശനെതിരെ പുതുപ്പള്ളിയില്‍ ഫ്ലക്സ്

· · 1 min read
Share: Copied!

പുതുപ്പള്ളി:  വി. ഡി സതീശനെ കട്ടപ്പയോട് ഉപമിച്ച് ഫ്ലക്സ് പുതുപ്പള്ളിയിൽ ഫ്ലക്സ്. വി. ഡി സതീശനെ മുഖ്യമന്ത്രിയാക്കിയാൽ ഉമ്മൻചാണ്ടിയുടെ ആത്മാവിനോട് ചെയ്യുന്ന വഞ്ചനയാണ്. ഉമ്മൻചാണ്ടിയെ പിന്നിൽ നിന്ന് കുത്തിയ യൂദാസ് ആണ് സതീശൻ എന്നും ഫ്ലക്സിൽ പറയുന്നു.ബാർകോഴക്കാലത്ത് ഉമ്മൻചാണ്ടിയെ അഴിമതിക്കാരനാക്കാൻ സതീശൻ ശ്രമിച്ചു. കടും വെട്ട്സർക്കാർ എന്നു പറഞ്ഞു അധിക്ഷേപിച്ചു. നീതിമാനെ പിന്നിൽ നിന്ന് കുത്തിയ യൂദാസിനെ മുഖ്യമന്ത്രിയായി അവരോധിക്കരുതെന്നും ഫ്ലക്സിൽ അച്ചടിച്ചിട്ടുണ്ട്. കട്ടപ്പയെ പോലെ സതീശൻ പിന്നിൽ നിന്നും കുത്തുന്ന ചിത്രവും ഫ്ലക്സിലുണ്ട്.

കോണഗ്രസിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പോര് റോഡിലും സൈബർ ഇടത്തിലും ഒരു പോലെ കനക്കുകയാണ്, സതീശൻ മുഖ്യമന്ത്രിയായെന്ന തരത്തിൽ കോൺഗ്രസിന്റെ ഔദ്യോഗിക ഗ്രൂപ്പിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ചേലക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഗ്രൂപ്പിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

സത്യപ്രതിജ്ഞ തിങ്കളാഴ്ച എന്നും പോസ്റ്ററിൽ പറയുന്നു.എന്നാൽ ഇത് വ്യാജ പ്രചരണമെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. പോലീസ് സേനയ്‌ക്ക് പിന്നാലെ സതീശന് പിന്തുണയുമായി എക്സൈസ് ഉദ്യോഗസ്ഥറും രം​ഗത്തെത്തിയിട്ടുണ്ട്. കൊല്ലം ചാത്തന്നൂരിൽ എക്സൈസ് ഓഫീസിൽ സതീശൻ അനുകൂല മുദ്രാവാക്യം ഉയ‍ർന്നത്.

എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിനുള്ളിൽ യുഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് പടക്കം പൊട്ടിച്ചു. കൊല്ലം എക്സൈസ് ഡിവിഷൻ ഓഫീസിൽ ഓഫീസർമാരുടെ പ്രതിമാസ അവലോകന യോഗത്തിനിടെ കോൺഗ്രസ് അനുകൂല മുദ്രാവാക്യമുണ്ടായത്.

 

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026