BREAKING NEWS

പോലീസെത്തിയപ്പോൾ കണ്ടത് ഒമ്പതുവയസുകാരിയുടെ പാതിവെന്ത മൃതദേഹം… ആദ്യവിവാഹത്തിലെ മകൾക്ക് രണ്ടാം റാങ്ക്, സഹോദരന് ഒന്നാം റാങ്ക്… കുടുംബത്തിലെ കളിയാക്കൽ സഹിക്കവയ്യാതെ സഹോ​ദരന്റെ റാങ്ക് തിരുത്തി!! കലികയറിയ പിതാവ് മകളെ മരം മുറിക്കുന്ന കട്ടർ ഉപയോ​ഗിച്ച് ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം കത്തിക്കാൻ ശ്രമം, .. പിതാവും രണ്ടാം ഭാര്യയും അറസ്റ്റിൽ

· · 1 min read
Share: Copied!

മുംബൈ: പുണെയിൽ ഒൻപതുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവും രണ്ടാനമ്മയും അറസ്റ്റിൽ. പുണെ സ്വദേശിയായ ശാന്താറാം ദുര്യോധൻ ചവാൻ, രണ്ടാംഭാര്യയായ ചിങ്കി ബോസ്ലെ എന്നിവരെയാണ് പോലീസ് അറസ്റ്റ്‌ ചെയ്തത്. ശാന്താറാമിന്റെ ആദ്യവിവാഹത്തിലുള്ള മകൾ അനാമികയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

ഈ വർഷത്തെ സ്‌കൂളിലെ പരീക്ഷയിൽ അനാമികയ്ക്ക് രണ്ടാം റാങ്ക് ലഭിച്ചതും ഇതിനെത്തുടർന്നുണ്ടായ സംഭവങ്ങളുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ അനാമികയ്ക്ക് രണ്ടാംറാങ്കാണ് കിട്ടിയത്. എന്നാൽ, ശാന്താറാമിന്റെ രണ്ടാംഭാര്യയിലുള്ള മകന് സ്‌കൂളിൽ ഒന്നാംറാങ്ക് കിട്ടി. തുടർന്ന്, സഹോദരനുമായി താരതമ്യം ചെയ്ത് ഒന്നാംറാങ്ക് കിട്ടാത്തതിന് പ്രതികൾ അനാമികയെ പരിഹസിച്ചു. ഇതോടെ അനാമിക സഹോദരന്റെ സ്‌കോർ കാർഡിൽ മാർക്കും റാങ്കും തിരുത്താൻ ശ്രമിച്ചു. ഇത് കുട്ടികൾക്കിടയിൽ കലഹത്തിനിടയാക്കി.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ രോഷാകുലനായ ഇയാൾ അനാമികയെ ക്രൂരമായി ആക്രമിച്ചു. പിന്നാലെ മരംമുറിക്കുന്ന യന്ത്രം ഉപയോഗിച്ച് മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൃത്യം നടത്തിയശേഷം ഇത് മറച്ചുവെയ്ക്കാനായിരുന്നു പ്രതികളുടെ ശ്രമം. ഇതിന്റെ ഭാഗമായി മൃതദേഹം കത്തിക്കാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോൾ പെൺകുട്ടിയുടെ പാതി കത്തിക്കരിഞ്ഞനിലയിലുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയ്ക്ക് അയച്ചതായും പോലീസ് അറിയിച്ചു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതും കുറ്റകൃത്യം മറച്ചുവെച്ചതിനും ശാന്താറാമിന്റെ രണ്ടാം ഭാര്യയേയും പോലീസ് അറസ്റ്റ്‌ ചെയ്തു.

‘വിജയ് നീണാൾ വാഴട്ടെ‘; കേരളത്തിലേയ്ക്കും വേരോടാൻ ടിവികെ; വയനാട് വെങ്ങപ്പള്ളിയിൽ ആദ്യ യൂണിറ്റ് തുടങ്ങാനുള്ള നീക്കവുമായി ചെറുപ്പക്കാർ

BREAKING NEWS
‘യുപിയിൽ 2.04 കോടി പേരുകൾ വോട്ടർപട്ടികയ്ക്ക് പുറത്ത്; 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കി’; എസ്.ഐ.ആറിൽ ജാഗ്രത വേണമെന്ന് ബിജെപി പ്രവർത്തകർക്ക് യോഗി ആദിത്യനാഥിന്റെ നിർദേശം
31 Oct 2026
BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026
BREAKING NEWS
‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം
31 Oct 2026
BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026