BREAKING NEWS

‘വിജയ് നീണാൾ വാഴട്ടെ‘; കേരളത്തിലേയ്ക്കും വേരോടാൻ ടിവികെ; വയനാട് വെങ്ങപ്പള്ളിയിൽ ആദ്യ യൂണിറ്റ് തുടങ്ങാനുള്ള നീക്കവുമായി ചെറുപ്പക്കാർ

· · 1 min read
Share: Copied!

കല്‍പ്പറ്റ : ആദ്യ ജനഹിതത്തില്‍ തന്നെ തമിഴക രാഷ്ട്രീയത്തെ ഞെട്ടിച്ച സൂപ്പര്‍ സ്റ്റാര്‍ വിജയിയുടെ തമിഴക വെട്രിക്കഴകത്തിന് വയനാട്ടിലും യൂണിറ്റ്. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയോടു ചേർന്ന പ്രദേശമായ വെങ്ങപ്പള്ളിയിലെ യുവാക്കളാണ് ‘ടിവികെ വെങ്ങപ്പള്ളി യൂണിറ്റ്’ സ്ഥാപിക്കാന്‍ ‘മൈ ടിവികെ’ ആപ്പില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. എന്നാല്‍ ആപ്പിലെ തിരക്ക് കാരണം മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്കായിട്ടില്ല.

തമിഴ്‌നാടിനോട് അതിര്‍ത്തി പങ്കിടുന്ന ജില്ലയായ വയനാട്ടിലെ ആദ്യ യൂണിറ്റ് ആയിരിക്കും തങ്ങളുടേതെന്ന് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന സഫ്‌വാന്‍ ഖലീല്‍ പറഞ്ഞു. മിന്നും വിജയത്തില്‍ വിജയിക്ക് അഭിവാദ്യമര്‍പ്പിച്ച് വെങ്ങപ്പള്ളി ടൗണില്‍ വലിയ ഫളെക്‌സ് ബോര്‍ഡും ഈ ഇരുപതംഗ സംഘം സ്ഥാപിച്ചു കഴിഞ്ഞു.

വിജയിയുടെ സിനിമകളെ ഇഷ്ടപ്പെടുന്നവരും അദ്ദേഹത്തിന്‍റെ ആരാധകരുമാണ് ഗ്രൂപ്പിലുള്ളത്. ഐടി രംഗത്ത് ജോലി ചെയ്യുന്നവരും കൊമേഴ്‌സ് രംഗത്ത് ഉന്നത ബിരുദമെടുത്തവരുമെല്ലാം ചേര്‍ന്ന ഗ്രൂപ്പില്‍ എല്ലാവരും യുവാക്കളാണ്. അപേക്ഷ പൂര്‍ത്തിയാകുന്ന മുറക്ക് വരും ദിവസങ്ങളില്‍ തന്നെ യോഗം ചേര്‍ന്ന് ഭാരവാഹികളെ തീരുമാനിക്കുമെന്നും ഇവര്‍ അറിയിച്ചു. വെങ്ങപ്പള്ളിയില്‍ ഫ്‌ളെക്‌സ് ബോര്‍ഡ് ഉയര്‍ത്തിയതോടെ വിജയ് ആരാധാകരായ കൂടുതല്‍ യുവാക്കള്‍ ടിവികെ യൂണിറ്റിലേക്ക് എത്തുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

പോയിട്ട് 118 എംഎല്‍എമാരുടെ ഒപ്പുകളുമായി വരൂ… അംഗബലമില്ല, വിജയ്‌യെ തിരിച്ചയച്ച് ഗവര്‍ണര്‍, നടപടി ഭരണഘടനാ വിരുദ്ധമെന്ന് വിമര്‍ശനം

BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026
BREAKING NEWS
‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം
31 Oct 2026
BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026
BREAKING NEWS
'മരണമെത്തുന്ന നേരത്ത് നീയെന്റ അരികിൽ ഇത്തിരി നേരമിരിക്കണേ... '; റഫീഖ് അഹമ്മദ് കാണാനെത്തിയപ്പോൾ കവിതയുടെ വരികൾ ഓർമയിൽനിന്ന് ചൊല്ലി ലീലാവതി ടീച്ചർ; സമുദ്രവും പർവതവും കാണിച്ചുതരുന്നത് അവയുടെ വലിപ്പമല്ല, നമ്മുടെ നിസ്സാരതയാണെന്ന് ​ഗാനരചയിതാവ്
31 Oct 2026