BREAKING NEWS

‘ഞങ്ങളല്ലാതെ പിന്നെ വേറെയാരാണ് ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കാനുള്ളത്… ഉമ്മൻ ചാണ്ടിയോ, അതോ അയാളുടെ മകനോ?… കോൺഗ്രസിന് വോട്ട് ചെയ്ത ആളുകൾ വിഡ്ഢികളാണ്!! ഒന്നുകിൽ ജനങ്ങൾ തെറ്റിദ്ധരിച്ചു, ജനങ്ങൾ ചിന്തിക്കുന്നതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്ന് ഞങ്ങൾ പരിശോധിക്കും’- എംഎം മണി

· · 1 min read
Share: Copied!

ഉടുമ്പൻചോല∙ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ കാരണം ജനങ്ങൾ തെറ്റിദ്ധരിച്ചതിനാലാകാം. എന്താണു കാരണമെന്ന് പാർട്ടി പരിശോധിക്കുമെന്നും സിപിഎമ്മിന്റെ മുതിർന്ന നേതാവ് എം.എം.മണി. ഘടകക്ഷികളുടെ അഭിപ്രായം തേടി എന്താണു സംഭവിച്ചതെന്നു പരിശോധിക്കും. തോറ്റെന്നത് ശരിയാണ്. ഇല്ലെന്നു പറഞ്ഞിട്ട് കാര്യമില്ല. വ്യക്തമായ തിരിച്ചടിയുണ്ടായി. എന്തുകൊണ്ട് തോറ്റുവെന്നത് കണ്ടെത്തണം. അഖിലേന്ത്യാ നേതൃത്വത്തിന്റെ സഹായത്തോടെയും പരിശോധന നടത്തി തിരുത്തൽ നടപടികൾ വരുത്തി ശക്തമായി മുന്നോട്ട് പോകുമെന്നും എം.എം.മണി മാധ്യമങ്ങളോട് പറഞ്ഞു.

‘‘തിരഞ്ഞെടുപ്പിനെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പാർട്ടിയല്ലിത്. നിരവധി പ്രവർത്തനങ്ങളിൽ ഒരെണ്ണം മാത്രമാണു തെരഞ്ഞെടുപ്പ്. ഉണ്ടായതു ഭരണവിരുദ്ധ വികാരമാണോയെന്നു വിലയിരുത്താതെ പറയാൻ കഴിയില്ല. സംസ്ഥാനതലത്തിൽ ഉണ്ടായ തിരിച്ചടിയുടെ ഭാഗമാണ് ഇടുക്കി ജില്ലയിലും ഉണ്ടായത്. ഒന്നുകിൽ ജനങ്ങൾ തെറ്റിദ്ധരിച്ചു. ജനങ്ങൾ ചിന്തിക്കുന്നതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്ന് ഞങ്ങൾ പരിശോധിക്കും.

ഞങ്ങളല്ലാതെ പിന്നെ വേറെയാരാണ് ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കാനുള്ളത്. ഉമ്മൻ ചാണ്ടിയോ, അതോ അയാളുടെ മകനോ. ഒരു തിരഞ്ഞെടുപ്പിൽ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട. മുണ്ടും മടക്കിക്കുത്തി ഇറങ്ങി പ്രവർത്തിക്കും. കോൺഗ്രസിന് വോട്ട് ചെയ്ത ആളുകൾ വിഡ്ഢികളാണ്. വോട്ട് പെട്ടിക്കകത്ത് ആകുന്നതിന് മുമ്പേ മുഖ്യമന്ത്രി ചർച്ച തുടങ്ങിയ ഒരു പാർട്ടിയെ കുറിച്ച് എന്ത് പറയനാണ്’’– മണി പറഞ്ഞു.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്ര ഉത്സവം തുടങ്ങിയശേഷം ആന ഇടയുന്നത് ഇത് മൂന്നാം തവണ… ആന ഇടഞ്ഞ് തളച്ചിരുന്ന തെങ്ങടക്കം പിഴുത് മറിച്ചിട്ടു, കഴിഞ്ഞ ദിവസം പാപ്പാനെ ചവിട്ടിക്കൊന്നതും ഇതേ ക്ഷേത്രത്തിലെത്തിച്ച ആന, പിറ്റേദിവസമെത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ കുത്താൻ ഓടിച്ചു

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026