BREAKING NEWS

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്ര ഉത്സവം തുടങ്ങിയശേഷം ആന ഇടയുന്നത് ഇത് മൂന്നാം തവണ… ആന ഇടഞ്ഞ് തളച്ചിരുന്ന തെങ്ങടക്കം പിഴുത് മറിച്ചിട്ടു, കഴിഞ്ഞ ദിവസം പാപ്പാനെ ചവിട്ടിക്കൊന്നതും ഇതേ ക്ഷേത്രത്തിലെത്തിച്ച ആന, പിറ്റേദിവസമെത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ കുത്താൻ ഓടിച്ചു

· · 1 min read
Share: Copied!

തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച മൂന്നാം ആനയും ഇടഞ്ഞു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. മച്ചാട് ഗോപാലൻ എന്ന ആനയാണ് ഇടഞ്ഞത്. വിളക്ക് എഴുന്നള്ളിപ്പിന് ശേഷം ദേവസ്വത്തിൻ്റെ തന്നെ സ്ഥലമായ മഹാത്മ ലൈബ്രറിയ്ക്ക് സമീപമുള്ള പറമ്പിൽ തളച്ചിരുന്ന ആനയാണ് ഇടഞ്ഞത്. പറമ്പിലെ തെങ്ങിൽ തളച്ചിരുന്ന ആന തെങ്ങ് മറിച്ചിട്ടു.

തുടർന്ന് എലഫൻ്റ് സ്ക്വാഡ് അംഗങ്ങളും പാപ്പാൻമാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമ ഫലമായി ആനയെ തളയ്ക്കുകയായിരുന്നു. തലകുലുക്കി വേഗത്തിൽ നടക്കുന്ന ഈ ആന റീൽസുകളിലൂടെ അടുത്ത കാലത്തായി ഏറെ പ്രസിദ്ധി നേടിയിരുന്നു. ആനയെ ഉടൻ തന്നെ ഇവിടെ നിന്നും മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം ഇത്തവണത്തെ ഉത്സവത്തിനിടെ ഇത് മൂന്നാം തവണയാണ് ആന ഇടയുന്നത്. വെള്ളിയാഴ്ച്ച വാഴ്‌വാടി കാശിനാഥൻ എന്ന ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടി കൊലപ്പെടുത്തിയിരുന്നു. അതിന് തൊട്ടടുത്ത ദിവസം ഗുരുവായൂർ ദേവദാസ് എന്ന ആന ഇടഞ്ഞ് പാപ്പാനെ കുത്താൻ ഓടിച്ചതോടെ ഉത്സവത്തിൽ പങ്കെടുക്കാതെ തിരിച്ച് അയച്ചു. തുടർന്നാണ് ഇന്ന് മച്ചാട് ഗോപാലനും ഇടഞ്ഞത്.

“പിന്നെ അടൂരിലെ LDF സ്ഥാനാർഥിയോടാണ്, പോകുമ്പോൾ, ഇവിടെ റോഡിൽ കളഞ്ഞ ‘ശശിധരനെ’ക്കൂടി കൂടെ കൂട്ടണം…ചാത്തന്നൂരെ LDF സ്ഥാനാർത്ഥിയുടെ നോമിനിയാണ് എന്നുള്ളത് കൊണ്ട് മാത്രം അടൂരിൽ സ്ഥാനാർഥിയായ സുഹൃത്തേ, ഇനിയും ഗോഡ്ഫാദർ മത്സരിക്കാൻ അവസരം തന്നാൽ, സൗകര്യപൂർവം പേര് മാറ്റാതിരിക്കുക, വനിതകൾക്ക് അപമാനം ആകാതിരിക്കുക”….ശ്രീനാദേവി കുഞ്ഞമ്മ

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026