നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ സിപിഐയെ പരിഹസിച്ചും ആഞ്ഞടിച്ചും കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. സിപിഐക്കാരെ, നിങ്ങൾ കള്ളപ്പേരിൽ LDF സ്ഥാനാർത്ഥിയെ ഇറക്കുമതി ചെയ്തവരല്ലേ?നിങ്ങൾ എം. ജി. കണ്ണന്റെ ഭാര്യയാണ് നിങ്ങളുടെ സ്ഥാനാർഥി എന്ന് രഹസ്യമായി പ്രചരിപ്പിച്ചവരല്ലേ? നിങ്ങൾ തരാതരം ജാതി പറഞ്ഞവരല്ലേ? തുടങ്ങി നിരവധി ചോദ്യങ്ങളുന്നയിച്ചായിരുന്നു ശ്രീനാദേവി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. ഒപ്പം അഡ്വ. സി. വി. ശാന്തകുമാറിന് അഭിനന്ദവും കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.
ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
സിപിഐക്കാരെ,
നിങ്ങൾ കള്ളപ്പേരിൽ LDF സ്ഥാനാർത്ഥിയെ ഇറക്കുമതി ചെയ്തവരല്ലേ?
നിങ്ങൾ എം. ജി. കണ്ണന്റെ ഭാര്യയാണ് നിങ്ങളുടെ സ്ഥാനാർഥി എന്ന് രഹസ്യമായി പ്രചരിപ്പിച്ചവരല്ലേ?
നിങ്ങൾ തരാതരം ജാതി പറഞ്ഞവരല്ലേ?
നിങ്ങൾ വ്യാജ നോട്ടീസുകൾ വീടുവീടാന്തരം വിതരണം ചെയ്തവരല്ലേ?
നിങ്ങൾ അടൂരിൽ രാഷ്ട്രീയ അവിഹിത ബാന്ധവങ്ങൾക്ക് ചൂട്ടു പിടിച്ചവരല്ലേ?
നിങ്ങൾ കള്ള കൊലപാതക കേസ് വരെ ആരോപിച്ച് UDF സ്ഥാനാർത്ഥിയെ കുരിശിലേറ്റാൻ നിന്നവരല്ലേ?
നിങ്ങൾ ആ മനുഷ്യനെ അപമാനിച്ചില്ലെ, കരയിച്ചില്ലേ, ഒരു കുടുംബത്തെ തന്നെ തേജോവധം ചെയ്തില്ലേ,
നിങ്ങൾക്ക് എന്ത് ലഭിച്ചു??
നിങ്ങൾ കൊല്ലം ജില്ലയിലെ CPI സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ ഭാര്യയെ പള്ളിക്കൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിപ്പിച്ചു,
നിങ്ങൾ കൊല്ലം ജില്ലയിലെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗത്തിന്റെ നോമിനിയെ നിയമസഭ സ്ഥാനാർഥിയാക്കി,
രണ്ട് തോൽവിയും കൊല്ലത്തേക്ക് നന്നായി പൊതിഞ്ഞു കൊണ്ടുപോകുക.
പിന്നെ അടൂരിലെ LDF സ്ഥാനാർഥിയോടാണ്,
പോകുമ്പോൾ, ഇവിടെ റോഡിൽ കളഞ്ഞ ‘ശശിധരനെ’ക്കൂടി കൂടെ കൂട്ടണം.
നിങ്ങളുടെ ജില്ലാ പഞ്ചായത്ത് സീറ്റിൽ ഇരുപതിനായിരത്തിൽ അധികം വോട്ട് പിടിച്ച് UDF സ്ഥാനാർഥി ജയിച്ചിട്ടും,
കരീപ്ര പഞ്ചായത്തിലെ സ്വന്തം വാർഡിൽ നിങ്ങൾ തോറ്റിട്ടും,
ചാത്തന്നൂരെ LDF സ്ഥാനാർത്ഥിയുടെ നോ മിനിയാണ് എന്നുള്ളത് കൊണ്ട് മാത്രം അടൂരിൽ സ്ഥാനാർഥിയായ സുഹൃത്തേ,
ഇനിയും ഗോഡ്ഫാദർ മത്സരിക്കാൻ അവസരം തന്നാൽ, ഇനിയുമിനിയും സൗകര്യപൂർവം പേര് മാറ്റാതിരിക്കുക,
വനിതകൾക്ക് അപമാനം ആകാതിരിക്കുക.
ചാത്തന്നൂരെ CPI അപ്രമാദിത്യം നിഷ്പ്രഭമാക്കി താമര വിരിയിച്ച ഗോഡ്ഫാദറും,
കരീപ്രയിൽ താമര വിരിയിച്ച നോ മിനിയും ഇനി താമരപ്പൂങ്കാവനത്തിൽ കഥകൾ പറഞ്ഞിരിക്കുക,
പള്ളിക്കൽ സമ്മാനിച്ച തോൽവികൾ എണ്ണി കാലത്തിന്റെ നീതിബോധത്തിന്റെ നേര് അനുഭവിക്കുക.
പതിനായിരത്തി മുന്നൂറ്റിമുപ്പത്തിരണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഇനി അടൂരിന് അഡ്വ. സി. വി. ശാന്തകുമാർ MLA
❤️
നമ്മുടെ സ്വന്തം ശാന്തൻ വക്കീൽ ❤️



















































