BREAKING NEWS

ആരും കയറാൻ ഒന്നു പേടിക്കുന്ന തൃക്കരിപ്പൂരിൽ അവരുടെ മാളത്തിൽ കയറി തൂക്കി സന്ദീപ് വാര്യർ… അര നൂറ്റാണ്ടിനു ശേഷം അങ്ങ് കാസർകോട് നിന്ന് ഇങ്ങ് തിരുവനന്തപുരത്തേക്ക് രണ്ട് എംഎൽഎമാർ

· · 1 min read
Share: Copied!

കാസർകോട്: അരനൂറ്റാണ്ടിനു ശേഷം കാസർകോടിന്റെ ഇടതുപക്ഷ ഭൂമികയിൽ ചരിത്രം തിരുത്തിയെഴുതി കോൺഗ്രസ്. കാസർകോട്ടെ ഇടതു കോട്ടയിൽ വിള്ളൽ വീഴ്ത്തി ഉദുമയിൽ നിന്ന് കെ. നീലകണ്ടനും തൃക്കരിപ്പൂരിൽ നിന്ന് സന്ദീപ് വാര്യരും ഇത്തവണ കാസർകോട് നിന്ന് നിയമസഭയിൽ എത്തും.

കാസർകോടിന്റെ ചരിത്രം പരിശോധിച്ചാൽ ജില്ലയിൽ 1987ലെ വിജയത്തിനു ശേഷം മഷിയിട്ടു നോക്കിയാൽ കോൺഗ്രസിന്റെ ഒരു എംഎൽഎയെ പോലും കാണുവാനുണ്ടായിരുന്നില്ല. 1987ൽ രണ്ട് എംഎൽഎമാരായിരുന്നു ജില്ലയിൽ കോൺഗ്രസിന് ഉണ്ടായിരുന്നത്. ഉദുമയിൽ നിന്ന് കെ.പി. കുഞ്ഞിക്കണ്ണനും അന്നത്തെ ഹൊസ്ദുർഗ് മണ്ഡലത്തിൽ നിന്ന് എൻ. മനോഹരൻ മാസ്റ്ററും. 1991ലെ തെരഞ്ഞെടുപ്പോ‌ടെ ഇടതുകോട്ടയായി തുടങ്ങി. പിന്നീട് കോൺഗ്രസിന് അഭിമാനിക്കാമെന്ന് പറയുന്ന പ്രകടനം ഉണ്ടായത് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ആയിരുന്നു. രാജ്മോഹൻ ഉണ്ണിത്താൻ ജില്ലയിൽ നിന്ന് ലോക്സഭയിലെത്തിയത്. എന്നാൽ ഇന്ന് 1987ന് സമാനമാണ്, ഇത്തവണയും രണ്ടുപേരാണ് നിയമസഭയിൽ എത്തുക.

കേരളത്തിൽ മൂന്നാമിടത്തും താമര; കഴക്കൂട്ടത്ത് വി . മുരളീധരൻ അവസാന ലാപ്പിൽ 20 വോട്ടുമായി ഓടിക്കയറി; കടകംപള്ളി തകർന്നു

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026