കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മിന്നും വിജയം തുടർന്നുകൊണ്ടിരിക്കുന്നതിനിടെ ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘മാറ്റാൻ ആളുണ്ടോ എന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ’ എന്ന വരികളിലൂടെ, സർക്കാരിനെതിരെയുള്ള രാഷ്ട്രീയ പോരാട്ടത്തിൽ യുഡിഎഫ് മുന്നോട്ടുവെച്ച ആത്മവിശ്വാസം ശരിവെക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം വിജയത്തിന്റെ ആവേശം പങ്കുവെച്ചത്. തെരഞ്ഞെടുപ്പിൽ കേരളം വിജയിച്ചിരിക്കുകയാണെന്നും ഇനി യു.ഡി.എഫ്. നാടിനെ നയിക്കുമെന്നും സതീശൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ-
മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ;
ടീം യു.ഡി.എഫ്.
കേരളം ജയിച്ചു. ഇനി യു.ഡി.എഫ് നയിക്കും


















































