കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കണ്ണൂരില്‍ ഉള്‍പ്പെടെ രാഷ്ട്രീയ സുനാമിയുണ്ടാകുമെന്ന് ബേപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍. പിണറായി വിരുദ്ധത തെരഞ്ഞെടുപ്പില്‍ പ്രകടമായെന്നും അദ്ദേഹം ഒറ്റുകാരനായി അറിയപ്പെടുമെന്നും അന്‍വര്‍ പറഞ്ഞു. പിണറായിസത്തിന്റെയും മരുമോനസിത്തിന്റെയും അന്ത്യം കണ്ണൂരില്‍ കുറിക്കുമെന്നും അന്‍വര്‍ പറഞ്ഞു. താന്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് തളിപ്പറമ്പിലും പയ്യന്നൂരിലും യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ച മുന്‍ സിപിഎം നേതാക്കള്‍ പറഞ്ഞത്.
അമ്പലപ്പുഴയില്‍ ജി സുധാകരനും മലമ്പുഴയില്‍ സുരേഷുമൊക്കെ പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തു വന്നു മത്സരിച്ചവരാണെന്നും അന്‍വര്‍ പറഞ്ഞു. കണ്ണൂരില്‍ പാര്‍ട്ടി അണികളും പ്രവര്‍ത്തകരും മൗനത്തിലാണ്. പാര്‍ട്ടിയെ രക്ഷപെടുത്താന്‍ അവര്‍ സിപിഎമ്മിനെതിരെ വോട്ടു ചെയ്യും. കേരളത്തില്‍ ഇത്തരം രാഷ്ട്രീയ സുനാമിയാണ് 48 മണിക്കൂറിന് ശേഷം വീശിയടിക്കുക.
ധര്‍മ്മടത്ത് പിണറായി തോറ്റതിന് സമാനമായി പതിനായിരത്തില്‍ താഴെവോട്ടുകള്‍ക്ക് മാത്രമേ ജയിക്കൂ. ബേപ്പൂരില്‍ മുഹമ്മദ് റിയാസ് തോല്‍ക്കും. റിയാസിനെ ബേപ്പൂരില്‍ തളച്ചിടനായെന്നും താന്‍ ജയിക്കുമെന്ന് പറഞ്ഞത് വെറുതെയല്ലെന്നും അന്‍വര്‍ പറഞ്ഞു.

















































