BREAKING NEWS

ഞാൻ ഒരു കൊല ചെയ്തിട്ടുണ്ട്, വീണ്ടും അത് ചെയ്യിപ്പിക്കരുത്… എച്ച്ഒഡിയുടെ ഭീഷണി, മൃഗീയമായി നിതിനെ അധിക്ഷേപിച്ചു, സ്വയം കണ്ണാടിയിൽ നോക്കാൻ അയാൾ മോനോട് പറഞ്ഞു… കുളിക്കാൻ പോലും സമ്മതിച്ചില്ല, മകനെത്തി ഒരു മാസം മുതൽ റാഗിംഗ് തുടങ്ങി, പല വസ്ത്രങ്ങളും ഇടാൻ പോലും സമ്മതിച്ചില്ല, ടി ഷർട്ട്‌ ഇട്ടത് പോലും ഊരിപ്പിച്ചു!! ഹോസ്റ്റൽ വാർഡനും അധ്യാപിക ലതക്കും മരണത്തിൽ പങ്ക്- നിധിന്റെ പിതാവ്

· · 1 min read
Share: Copied!

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ കോളേജിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ. നിതിൻ രാജിന്റെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണമാണ് കുടുംബം ഉയർത്തുന്നത്. തന്റെ മകന്റെ മരണത്തിൽ ഹോസ്റ്റൽ വാർഡനായ കമലിനും, ലത എന്ന അധ്യാപികയ്ക്കും മകൻറെ മരണത്തിൽ പങ്കുണ്ടെന്ന രാജൻ ആരോപിച്ചു. തിരുവനന്തപുരം ഉഴമലക്കൽ സ്വദേശിയായ ആർ എൽ നിതിൻ രാജ് ഇക്ക‍ഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ജീവനൊടുക്കിയത്.

മകനെത്തി ഒരു മാസം മുതൽ റാഗിംഗ് തുടങ്ങിൃ. അവൻറെ പല വസ്ത്രങ്ങളും ഇടാൻ പോലും സമ്മതിച്ചില്ല. ടി ഷർട്ട്‌ ഇട്ടത് പോലും ഊരിപ്പിച്ചു. പല തവണ പരാതി ഉന്നയിച്ചിട്ടും എല്ലാ പരാതികളും പ്രിൻസിപ്പൽ പൂഴ്ത്തി വെച്ചെന്നും പിതാവ് ആരോപിച്ചു. പലപ്പോഴും മകനെ കുളിക്കാൻ പോലും സമ്മതിച്ചില്ല. തുണി അലക്കാൻ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടി വന്നു. എച്ച്ഒഡി മൃഗീയമായി നിതിനെ അധിക്ഷേപിച്ചു. സ്വയം കണ്ണാടിയിൽ നോക്കാൻ ആണ് അയാൾ മോനോട് പറഞ്ഞത്. എല്ലാവരുടെയും മുന്നിൽ വെച്ച് പുഴുത്ത പട്ടി എന്ന് വരെ വിളിച്ചുവെന്നും പിതാവ് ആരോപിച്ചു. മുൻപ് താൻ ഒരു കൊല ചെയ്തിട്ട് ഉണ്ട് വീണ്ടും അത് ചെയ്യിപ്പിക്കരുത് എന്ന് എച്ച്ഒഡി ഭീഷണിപ്പെടുത്തിയെന്നും രാജൻ വെളിപ്പെടുത്തി.

അതുപോലെ തന്റെ മകന് എന്തായിരുന്നു ഒരു കുറവ് എന്നറിയില്ല. എന്തിനാണ് മകനെ ഇരുട്ട് റൂമിൽ അടച്ചത്?. അന്നു തുടങ്ങിയത് ആണ് ക്രൂരത. രണ്ട് പേർ മാത്രമല്ല മകനെ ഉപദ്രവിച്ചതെന്നും പാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം നിതിൻ രാജിന്റെ മരണത്തിൽ കുടുംബത്തിന്റെ ആരോപണം ശരിവെക്കുന്ന ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ സ്റ്റാഫ് റൂം തന്നെ ആക്രമിക്കാനുള്ള ഇടമായി മാറിയെന്നും ഗേറ്റിനു പുറത്തിറങ്ങിയാൽ അധ്യാപകർ കയ്യും കാലും വെട്ടും എന്നും പറയുന്നതാണ് ശബ്ദ സന്ദേശം. സ്വന്തം അധ്യാപകരിൽ നിന്ന് നേരിട്ട ദുരനുഭവം നിതിൻ സുഹൃത്തിനോട് പറഞ്ഞത് രണ്ടു ദിവസം മുൻപാണ്. കണ്ണൂർ ഡെന്റൽ കോളേജിലെ വകുപ്പ് മേധാവി എം കെ റാം ക്ലാസിനകത്തും പുറത്തും നിരന്തരം വേട്ടയാടിയെന്നും മാർക്ക്‌ കുറച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും കളിയാക്കിയും പരാമർശങ്ങൾ നടത്തിയെന്നും നിതിൻ വെളിപ്പെടുത്തിയിരുന്നു.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026