BREAKING NEWS

അഞ്ച് വര്‍ഷത്തെ പ്രണയം, വിവാഹിതരായത് രണ്ട് മാസം മുമ്പ്, പിന്നാലെ സ്ത്രീധനവും പണവും ആവശ്യപ്പെട്ട് ക്രൂര പീഡനം, വിഷമം സഹിക്കാനാകാതെ 26കാരി ജീവനൊടുക്കി

· · 1 min read
Share: Copied!

ഹൈദരാബാദ്: സ്ത്രീധനത്തിന്റെ പേരില്‍ ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിയായ ഇഷിത യാദവ് (26) ആണ് മരിച്ചത്. ഹൈദരാബാദിലെ മിയാപുർ മേഖലയിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ വച്ചാണ് ഇഷിത ജീവനൊടുക്കിയത്.

ഇതുമായി ബന്ധപ്പെട്ട് ഇഷിതയുടെ ഭർത്താവ് നീരജ് ബൻസാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  2020ൽ സമൂഹമാധ്യമത്തിലൂടെയാണ് ഇഷിതയും നീരജും പരിചയപ്പെടുന്നത്. മധ്യപ്രദേശിൽ നിന്നുള്ളയാളാണ് നീരജ്. അഞ്ച് വർഷത്തെ പ്രണയത്തിനുശേഷം ഇക്കൊല്ലം ഫെബ്രുവരിയിൽ ഇവർ പട്നയിൽവച്ച് വിവാഹിതരായി. വിവാഹത്തിനുശേഷം ഇരുവരും ജോലി ചെയ്യുന്ന ഹൈദരാബാദിലേക്ക് മടങ്ങി.

എന്നാൽ താമസിയാതെ തന്നെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും താൻ അടുത്തിടെ തുടങ്ങിയ സ്റ്റാർട്ടപ്പിലേക്ക് പണം നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ട് നീരജ് ഇഷിതയെ സമ്മർദത്തിലാക്കാനും മാനസികമായി പീഡിപ്പിക്കാനും തുടങ്ങി. ഇതിനു പിന്നാലെ ഇഷിത ജീവനൊടുക്കി. ഇഷിതയുടെ മാതാപിതാക്കളുടെ പരാതിയിൽ മിയാപുർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

 

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026