BREAKING NEWS

താന്‍ ഒരു ചെളിക്കുണ്ടിലും പോയിട്ടില്ല, അടവും തന്ത്രവുമെല്ലാം തനിക്ക് അറിയാം, 75 വയസ് കഴിഞ്ഞവരെ ഇറച്ചിക്കടയില്‍ കെട്ടിത്തൂക്കണമെന്ന് പറഞ്ഞവര്‍ ചരിത്രം പഠിക്കണം, പിണറായിയ്ക്ക് വയസ്സായില്ലേ? സജി ചെറിയാന്‍ കൊച്ചു മുതലാളി- ജി സുധാകരന്‍

· · 1 min read
Share: Copied!

ആലപ്പുഴ: അവസരവാദികള്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ വീണ് താഴുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ അമ്പലപ്പുഴയില്‍ മത്സരിക്കുന്ന ജി സുധാകരന്‍. താന്‍ ഒരു ചെളിക്കുണ്ടിലും പോയിട്ടില്ലെന്നും ഉറച്ച പ്രതലത്തിലാണ് ഇപ്പോഴും ഇരിക്കുന്നതെന്നും അതിനുള്ള അടവും തന്ത്രവും അറിയാമെന്നും ജി സുധാകരന്‍ മറുപടി നല്‍കി.’പുന്നപ്ര- വയലാര്‍ സമരകാലത്ത് തെങ്ങില്‍ കയറി നടന്നവര്‍ ഇന്നു വലിയ സ്വാതന്ത്ര്യസമര സേനാനിയായി നടക്കുന്നു.

എനിക്ക് ചരിത്രബോധമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 75 വയസ് കഴിഞ്ഞവരെ ഇറച്ചിക്കടയില്‍ കെട്ടിത്തൂക്കണമെന്ന് പറഞ്ഞവരാണ് ചരിത്രം പഠിക്കേണ്ടത്. പിണറായിയ്ക്ക് വയസ്സായില്ലേ?ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ തിരുവനന്തപുരത്ത് ഉണ്ടായിട്ട് എന്തായി? സജി ചെറിയാന്‍ ഒരു കൊച്ചു മുതലാളിയാണ്.

അഞ്ചു പഞ്ചായത്തുകള്‍ ബിജെപിക്ക് കൊടുത്തു. ടേം വ്യവസ്ഥ വന്നത് എന്നെപ്പോലുള്ളവരെ മാറ്റാനാണെന്ന് അന്ന് പലരും പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ല. ഇന്ന് എനിക്ക് അത് ബോധ്യമായി. ഞാന്‍ യുഡിഎഫ് സ്വതന്ത്രനല്ല. യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്രനാണ്’- സുധാകരന്‍ പറഞ്ഞു.

 

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026