BREAKING NEWS

മൂന്നുവര്‍ഷത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത 30ഓളം പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി, ബിജെപി കൗൺസിലറിന്റെ മകന്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

പനാജി: പ്രായപൂർത്തിയാകാത്ത 30ഓളം  പെൺകുട്ടികളെ പീ‍ഡിപ്പിച്ചെന്ന കേസിൽ ഗോവയിലെ ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ. കുർചോറം കക്കോറ മുനിസിപ്പൽ കൗൺസിലർ സുസാന്ത് നായിക്കിന്റെ മകൻ സോഹം നായിക്കാണ് (20) അറസ്റ്റിലായത്.കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഏകദേശം 25–30 പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് പരാതി.

പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. യുവാവ് തന്റെ സുഹൃത്തുക്കൾക്കൊപ്പമിരിക്കുമ്പോൾ ഈ കാര്യങ്ങൾ അവരോട് പറയുകയും വിഡിയോകൾ കാണിക്കുകയും ചെയ്തു. പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.  സോഹത്തിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

യുവാവിനെതിരെ കനത്ത പ്രതിഷേധമാണ് ഉയർന്നത്. പൊലീസ് സ്റ്റേഷനു മുന്നിൽ‍ ശക്തമായ പ്രതിഷേധം നടന്നു. യുവാവും പെൺകുട്ടികളും കോളേജില്‍ പഠിക്കുന്ന സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

BREAKING NEWS
എന്നെയും എന്റെ സുഹൃത്തുക്കളെയും പോലുള്ള വിദ്യാർഥികൾക്കെതിരെ നിങ്ങൾ പടച്ചുവിടുന്ന നുണകളെയും വിദ്വേഷത്തെയും കുറിച്ച് എന്താണ് പറയാനുള്ളത്?? നിങ്ങളുടെ ഈ യുഡിഎസ്എഫ്-എസ്എഫ്‌ഐ തെരഞ്ഞെടുപ്പ് നാടകങ്ങൾ എനിക്ക് വിഷയമേയല്ല, നിങ്ങൾക്ക് ഒരേസമയം മർദകനും മർദിതനും ആകാൻ കഴിയില്ല, പി എസ് സഞ്ജീവിനെതിരെ അലൻ ഷുഹൈബ്
31 Oct 2026
BREAKING NEWS
"അത് വക്കീൽ നോക്കിക്കോളും", വീട്ടമ്മയെ ഇടിച്ച് തെറിപ്പിച്ചത് പ്ലസ് ടു വിദ്യാര്‍ത്ഥി, എഫ്ഐആറില്‍ പ്രതിയെ മാറ്റി 30കാരനാക്കി പൊലീസ്, ആരോപണവുമായി കുടുംബം
31 Oct 2026
BREAKING NEWS
ചെറിയൊരു ബോട്ടിലെത്തിയ അക്രമികൾ എം.ടി. ലൂയിസ് 1-ന്റെ പുറംഭാഗത്ത് രണ്ട് ലിംപെറ്റ് മൈനുകൾ ഘടിപ്പിച്ചശേഷം കടന്നുകളഞ്ഞു!! ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് നേരെ ആദ്യമായി ലിംപെറ്റ് മൈനുകൾ ഉപയോ​ഗിച്ച് ഇറാൻ, കപ്പലിന്റെ എൻജിൻ മുറിയിൽ തീപിടിത്തം, ആക്രമിക്കപ്പെട്ട കപ്പലിൽ 27 ഇന്ത്യക്കാർ, എല്ലാവരും സുര...
31 Oct 2026
BREAKING NEWS
അവനെ ചോറൂട്ടിക്കൊണ്ട് മുറ്റത്തുകൂടി അമ്മയും അമ്മമ്മയും പിറകെയുണ്ടായിരുന്നു, ഒന്നു കണ്ണുതെറ്റിയപ്പോൾ കുഞ്ഞു വീണത് വീട്ടുമുറ്റത്തെ പൊക്കംകുറഞ്ഞ ആൾമറയുള്ള കിണറ്റിൽ, കുഞ്ഞിനെ പറമ്പിലൊക്കെ തിരിഞ്ഞെങ്കിലും കണ്ടെത്താനായില്ല, ഒടുവിൽ കിണറ്റിൽ കുഞ്ഞിന്റെ ചെരുപ്പുകണ്ട് എടുത്തുചാടി അമ്മമ്മ കൊച്ചുമകനെ വാരിയെട...
31 Oct 2026