BREAKING NEWS

അവനെ ചോറൂട്ടിക്കൊണ്ട് മുറ്റത്തുകൂടി അമ്മയും അമ്മമ്മയും പിറകെയുണ്ടായിരുന്നു, ഒന്നു കണ്ണുതെറ്റിയപ്പോൾ കുഞ്ഞു വീണത് വീട്ടുമുറ്റത്തെ പൊക്കംകുറഞ്ഞ ആൾമറയുള്ള കിണറ്റിൽ, കുഞ്ഞിനെ പറമ്പിലൊക്കെ തിരിഞ്ഞെങ്കിലും കണ്ടെത്താനായില്ല, ഒടുവിൽ കിണറ്റിൽ കുഞ്ഞിന്റെ ചെരുപ്പുകണ്ട് എടുത്തുചാടി അമ്മമ്മ കൊച്ചുമകനെ വാരിയെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല, രണ്ടുവയസുകാരന് ദാരുണാന്ത്യം

· · 1 min read
Share: Copied!

ചെറുകുന്ന്: അമ്മയും അമ്മമ്മയും ചേർന്ന്‌ വീട്ടുമുറ്റത്തുകൂടെ ചോറൂട്ടുന്നതിനിടെ മുറ്റത്തെ പൊക്കംകുറഞ്ഞ ആൾമറയുള്ള കിണറ്റിൽവീണ് രണ്ടുവയസുകാരന്‌ ദാരുണാന്ത്യം. മാട്ടൂൽ പഞ്ചായത്തിൽ മടക്കരയിലെ ‘പ്രിയതാര’യിൽ ആയുർവേദ ഡോക്ടർ പയ്യനാട്ട് സിതാരയുടെയും അമേരിക്കയിൽ എൻജിനീയറായ തൃപ്പൂണിത്തുറയിലെ വിപിൻ നാരായണന്റെയും മകൻ സ്വാതികാണ് മരിച്ചത്‌.

ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മുറ്റത്ത്‌ നിർത്തിയിട്ട കാറിന്റെയും സ്കൂട്ടറിന്റെയും ഇടയിലൂടെ കളിച്ചും നടന്നും ഭക്ഷണം കഴിക്കുന്നതിനിടെ കുഞ്ഞ്‌ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. ഇതറിയാതെ വീട്ടുകാർ വീടിനകത്തും പറമ്പിലും കുഞ്ഞിനായി തിരച്ചിൽ നടത്തി. എങ്ങും കാണാതായതോടെ കിണറ്റിൽ നോക്കിയപ്പോൾ വെള്ളത്തിൽ അനക്കവും കുഞ്ഞിന്റെ ചെരിപ്പും കണ്ടു.

ഉടൻ അമ്മമ്മ രാധ കിണറ്റിലേക്ക്‌ ചാടി കുഞ്ഞിനെ പുറത്തെടുത്ത്‌ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിക്കുകയായിരുന്നു. വെന്റിലേറ്ററിലായിരുന്ന കുഞ്ഞിന്റെ മരണം വെള്ളിയാഴ്ച ഉച്ചയോടെയാണ്‌ സ്ഥിരീകരിച്ചത്‌. അതേസമയം കുഞ്ഞിനെ രക്ഷിക്കാൻ ചാടിയ രാധയ്ക്ക്‌ നിസ്സാര പരിക്കുണ്ട്‌. മടക്കരയിലെ മുൻ അധ്യാപകൻ പയ്യനാട്ട് മുകുന്ദന്റെ മകളാണ് ഡോ. സിതാര പയ്യനാട്ട്. മൃതദേഹം ശനിയാഴ്ച പോസ്റ്റ്മോർട്ടം ചെയ്തശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച് സംസ്കരിക്കും.

സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഭാര്യയെ ബൈക്കിൽ പിന്തുടർന്ന് വെട്ടിവീഴ്ത്തി ഭർത്താവ്; തലയ്ക്കും കൈകൾക്കും ഗുരുതര പരിക്കേറ്റ് റോഡിൽ വീണ ശേഷവും ആക്രമണം തുടർന്നു; നാട്ടുകാർ ഓടിക്കൂടിയതോടെ ഓടിരക്ഷപ്പെട്ട പ്രതി പിടിയിൽ

BREAKING NEWS
ബൈക്ക് കാറിലിടിച്ചു, ചോദ്യം ചെയ്ത കുടുംബത്തെ മദ്യ ലഹരിയില്‍ ആക്രമിച്ച് പൊലീസുകാരന്‍, ഒരാള്‍ക്ക് പരിക്ക്
31 Oct 2026
BREAKING NEWS
പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു; 10 വയസ്സുകാരിയായ കൊച്ചുമകളെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 65 കാരന് മകളുടെ മകന്റെ കുത്തേറ്റത്
31 Oct 2026
BREAKING NEWS
ഗാർഹീക പീഡന കേസിൽ വക്കാലത്ത് എടുത്തു, അഭിഭാഷക സഹോദരങ്ങളുടെ പിതാവിനെ കുത്തിക്കൊന്ന കേസിൽ സിപിഐ ലോക്കൽ സെക്രട്ടറി അറസ്റ്റിൽ, പ്രതികൾക്കൊപ്പം ​ഗൂഢാലോചനയിൽ പങ്കാളി, ഒളിവിൽ പോകാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തു- ക്രൈംബ്രാഞ്ച് കണ്ടെത്തൽ
31 Oct 2026
BREAKING NEWS
ശ്രീനാദേവി കുഞ്ഞമ്മയും കോൺഗ്രസ് പ്രവർത്തകരും പോലീസ് ജീപ്പ് തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചു; അടൂർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി; ദൃശ്യങ്ങൾ പുറത്ത്
31 Oct 2026