BREAKING NEWS

ചികിത്സക്ക് പോലും പണമില്ലാത്ത പാവപ്പെട്ട മനുഷ്യരെയാണ് അവർ ലക്ഷ്യമിട്ടത്, ഇതുകൊണ്ട് എന്താണ് പാകിസ്ഥാന്‍ തെളിയിക്കാന്‍ ശ്രമിക്കുന്നത്?? വിഷയത്തില്‍ ഇന്ത്യ ഇടപെടണം, തങ്ങളുടെ ജനങ്ങളെ കൈവിടരുതെന്ന് അഫ്ഗാൻ സ്പിൻ താരം

· · 1 min read
Share: Copied!

കാബൂൾ: അഫ്ഗാനിസ്താനിലെ ജനവാസ കേന്ദ്രങ്ങളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിനെതിരെ ആഞ്ഞടിച്ച് അഫ്ഗാൻ സ്പിൻ താരം അള്ളാ ഗസൻഫർ. കാബൂളിലെ ലഹരിവിമോചന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ട വാർത്തയോട് വൈകാരികമായാണ് താരം പ്രതികരിച്ചത്. ഇന്ത്യ അഫ്ഗാനിസ്താന്റെ അടുത്ത സുഹൃത്താണെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ രാജ്യാന്തര സമൂഹം ഇടപെടണമെന്നും ഗസൻഫർ ആവശ്യപ്പെട്ടു. 400 ഓളം പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണം അഫ്ഗാൻ ചരിത്രത്തിലെ തന്നെ ഏറ്റവും ദാരുണമായ സംഭവങ്ങളിലൊന്നാണ്.

2000 ബെഡുകളുള്ള ആശുപത്രിയുടെ ഭൂരിഭാഗവും തകർക്കപ്പെട്ടു. “ചികിത്സക്ക് പോലും പണമില്ലാത്ത പാവപ്പെട്ട മനുഷ്യരെയാണ് അവർ ലക്ഷ്യമിട്ടത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല”, ഐ.പി.എൽ 2026ൽ മുംബൈ ഇന്ത്യൻസിനെ പ്രതിനിധീകരിക്കുന്ന ഗസൻഫർ പറഞ്ഞു. സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ഇത്തരം നീക്കങ്ങൾ കൊണ്ട് പാകിസ്താൻ എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നതെന്ന് താരം ചോദിച്ചു.

അഫ്ഗാനിസ്താന്റെ ചരിത്രം എല്ലാവർക്കും അറിയാവുന്നതാണ്. ആ ചരിത്രം ആവർത്തിച്ചാൽ അത് പാകിസ്താന് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഗസൻഫർ മുന്നറിയിപ്പ് നൽകി. ലോകം ഇപ്പോൾ തന്നെ നിരവധി വെല്ലുവിളികൾ നേരിടുകയാണെന്നും ഇത്തരം സംഘർഷങ്ങൾ ആർക്കും ഗുണം ചെയ്യില്ലെന്നും താരം ഓർമിപ്പിച്ചു.സൗഹൃദ രാജ്യമായ ഇന്ത്യ ഈ വിഷയത്തിൽ സംസാരിക്കണമെന്നും ലോകരാജ്യങ്ങൾ അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും ഗസൻഫർ അഭ്യർഥിച്ചു. അതേസമയം, വ്യോമാക്രമണത്തെക്കുറിച്ചുള്ള ആരോപണങ്ങൾ പാകിസ്താൻ നിഷേധിച്ചിട്ടുണ്ട്.

 

BREAKING NEWS
എന്റെ കുട്ടിയെ ഇത്തരത്തിൽ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല..........., എന്റെ സഹോദരന് നീതി ലഭിക്കണം. അതിനുവേണ്ടി ഏതറ്റംവരെയും പോകും, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം, പ്രതികളെ വെറുതെ വിടരുത്, അഭിരാമിന്റെ സഹോദരി
06 Nov 2026
BREAKING NEWS
മൂന്ന് ബിയർ-വൈൻ പാർലറുകൾക്ക് ലൈസൻസ്;പുതിയ നയം വരുന്നതുവരെ കാത്തിരിക്കണമെന്ന് പറഞ്ഞു; പിന്നെ നടന്നത് മന്ത്രി അറിഞ്ഞില്ല, അതൃപ്തി; എക്സൈസ് കമ്മീഷണർ ശീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു
06 Nov 2026
BREAKING NEWS
ആശുപത്രിയിൽ പോയി സുഖമായി കിടക്കുകയാണ്, ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ല, അവിടെ ചെന്നാൽ രോഗം, ഇവിടെ വരുമ്പോൾ ഒരു രോഗവുമില്ല, ഇത്രയും ഗുരുതര അസുഖങ്ങളുള്ള ആള്‍ എങ്ങനെയാണ് വിദേശത്ത് പോകുന്നത്?? ടോമിൻ ജെ തച്ചങ്കരിയെ വിമര്‍ശിച്ച് ഹൈക്കോടതി
06 Nov 2026
BREAKING NEWS
"സിപിഐഎമ്മിന്റെ കയ്യടി കിട്ടാന്‍ വേണ്ടി ഇതുപോലെ നാണംകെട്ട നിലപാടുകള്‍ സ്വീകരിക്കരുത്", ശ്രീനാദേവിയെ അറസ്റ്റ് ചെയ്‌തേ പറ്റൂ എന്ന് മുഖ്യമന്ത്രി പിടിവാശി കാണിക്കുമ്പോള്‍ തകരുന്നത് തങ്ങളുടെ ഹൃദയമാണ്, വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനം
06 Nov 2026