BREAKING NEWS

ആശുപത്രിയിൽ പോയി സുഖമായി കിടക്കുകയാണ്, ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ല, അവിടെ ചെന്നാൽ രോഗം, ഇവിടെ വരുമ്പോൾ ഒരു രോഗവുമില്ല, ഇത്രയും ഗുരുതര അസുഖങ്ങളുള്ള ആള്‍ എങ്ങനെയാണ് വിദേശത്ത് പോകുന്നത്?? ടോമിൻ ജെ തച്ചങ്കരിയെ വിമര്‍ശിച്ച് ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: വിദേശത്ത് ജോലി ചെയ്യുന്നതിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. കേസിൽ ശിക്ഷിച്ചിട്ടും തച്ചങ്കരി ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ലെന്നും ആശുപത്രിയിൽ പോയി സുഖമായി കിടക്കുകയാണെന്നും കോടതി പറഞ്ഞു. തച്ചങ്കരിയുടെ ശിക്ഷാ സമയത്തെ മെഡിക്കൽ റിപ്പോർട്ട് കോടതി നിർദേശ പ്രകാരം ജയിൽ സൂപ്രണ്ട് ഇന്ന് സമർപ്പിച്ചിരുന്നു.

ഹൃദയ സംബന്ധമായ അസുഖങ്ങളും ബൈപാസ് ശസ്ത്രക്രിയ നടത്തിയതും അടക്കമുള്ള വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. മെഡിക്കൽ രേഖകൾ ചൂണ്ടിക്കാട്ടി, ഇത്രയും ഗുരുതര അസുഖങ്ങളുള്ള ആള്‍ എങ്ങനെയാണ് വിദേശത്ത് ജോലിക്കു പോകുന്നതെന്ന് ജസ്റ്റിസ് എ.ബദറുദീൻ വാക്കാൽ ആരാഞ്ഞു. തുടർന്നാണ് കോടതി തച്ചങ്കരിയുെട ജയിൽ വാസത്തെക്കുറിച്ച് പരാമർശിച്ചത്. ജയിലിൽ ചെന്നാൽ അവിടെ കിടക്കാതിരിക്കാൻ വേണ്ടി ആശുപത്രിയിൽ കിടക്കും. ജയിലിൽനിന്ന് ഇറങ്ങിയാൽ പൂർണ ആരോഗ്യവാനാണ്. ഇത് പറ്റില്ല. അഡ്മിഷൻ തീയതി മുതൽ റിലീസ് തീയതി വരെ അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു.

ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ല. ആശുപത്രിയിൽ പോയി സുഖമായി കിടക്കും. അവിടെ ചെന്നാൽ രോഗം, ഇവിടെ വരുമ്പോൾ ഒരു രോഗവുമില്ല. ദുബായിൽ പോകണം, ജോലി ചെയ്യണം. കോടതിക്ക് മുമ്പില്‍ നുണകൾ ആവർത്തിക്കരുത്. ഇത്തരത്തിലുള്ള രീതികൾ ഗൗരവമായി എടുക്കും. ഇതാണ് നിലപാടെങ്കിൽ ജാമ്യം റദ്ദാക്കാനുള്ള നടപടികളിലേക്കു പോകേണ്ടി വരുമെന്നും കോടതി പറഞ്ഞു.

BREAKING NEWS
തകർച്ചയിൽ നിന്ന് കുതിച്ചുയർന്ന് സ്വർണം; രാജ്യാന്തര വില വീണ്ടും 3,650 ഡോളറിലേക്ക്; ഡോളറിന്റെ ദൗർബല്യവും ആഗോള അനിശ്ചിതത്വവും വിലയ്ക്ക് കരുത്തേകുന്നു
27 Nov 2026
BREAKING NEWS
കൊലവിളിയുടെ മഹത്വം പറയുന്നതല്ല രാഷ്ട്രീയം, എന്തിനുവേണ്ടിയാണെങ്കിലും കൊലവിളി പാടില്ല, ടി ഐ മധുസൂദനന്റെ പ്രസംഗത്തെ തള്ളി സിപിഐ
27 Nov 2026
BREAKING NEWS
'കൊലയ്ക്ക് കൊലയല്ല പാർട്ടി നയം'; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തെ തള്ളി എം.വി. ഗോവിന്ദൻ; 'ആക്രമണങ്ങൾക്ക് തിരിച്ചടിയായി കൊലപാതകവും വീടാക്രമണവും പാടില്ല'; സമവായമാണ് പാർട്ടി നിലപാടെന്നും വിശദീകരണം
27 Nov 2026
BREAKING NEWS
‘കാണട്ടെടീ ആ ക്യാമറ’; കിഴക്കമ്പലത്ത് വയോധികയെ കെട്ടിയിട്ട് ക്രൂരമർദനം; മരിച്ചെന്ന് കരുതി കടന്നുകളഞ്ഞ പ്രതികൾ പിടിയിൽ; 69കാരിയുടെ സ്വർണവും പണവും കവർന്നു; അസം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ, 5.40 ലക്ഷം രൂപയുടെ മോഷണം
27 Nov 2026