BREAKING NEWS

‘ഓ..ഇതൊരു ചെറിയയാത്രമാത്രം; അധികകാലം വാഴില്ല, ഇതിനുശേഷം ആരു നയിക്കുമോ എന്തോ?‘: ഇറാന്‍റെ പുതിയ പരമോന്നത നേതാവിനു നേരെ മോദിയുടെ പരിഹാസം

· · 1 min read
Share: Copied!

ഫ്ലോറിഡ: അയത്തൊള്ള അലി ഖമേനിയുടെ മകൻ മോജ്താബ ഖമേനിയെ ഇറാന്‍റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ച നീക്കത്തെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനെ ഇനി ആര് നയിക്കുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ലെന്നും, നിലവിലുള്ള ഭീകരവാദ നേതാക്കൾ ഒന്നുകിൽ ഇല്ലാതാക്കപ്പെട്ടു അല്ലെങ്കിൽ അവരുടെ അവസാന നിമിഷങ്ങൾ എണ്ണിക്കൊണ്ടിരിക്കുകയാണെന്നും ട്രംപ് ഫ്ലോറിഡയിൽ പറഞ്ഞു. മോജ്താബയെ നേതാവായി അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാട് ആവർത്തിച്ച അദ്ദേഹം, ഇറാന്‍റെ പുതിയ ഭരണത്തലവനെ തിരഞ്ഞെടുക്കുന്നതിൽ തനിക്കും പങ്കുണ്ടാകണമെന്നും അല്ലെങ്കിൽ പുതിയ നേതൃത്വം അധികകാലം വാഴില്ലെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാനിൽ ഇപ്പോൾ നടക്കുന്നത് വളരെ കുറഞ്ഞ കാലയളവ് മാത്രം നീണ്ടുനിൽക്കുന്ന ഒരു ‘ചെറിയ യാത്ര’ മാത്രമാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. തിന്മയെ തുടച്ചുനീക്കാനായി ആരംഭിച്ച ഈ സൈനിക നീക്കം ഉടൻ അവസാനിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ട്രംപിന്‍റെ വാദങ്ങൾക്ക് വിരുദ്ധമായി, അമേരിക്കയുമായി ഒരു ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജമാണെന്ന് ടെഹ്‌റാനിലെ ഉന്നത ഉദ്യോഗസ്ഥർ സിഎൻഎന്നിനോട് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന് മേൽ സമ്മർദ്ദം ചെലുത്താനായി ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുമെന്നും ഇറാൻ സൂചന നൽകി.

അതേസമയം, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇറാന് എതിരെ കൂടുതൽ ശക്തമായ സൈനിക നടപടികൾക്ക് ആഹ്വാനം ചെയ്തു. ‘ഞങ്ങൾ പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ’ എന്ന സന്ദേശം പങ്കുവെച്ച അദ്ദേഹം, അമേരിക്കയുടെ പക്കൽ സുസജ്ജമായ ആയുധശേഖരമുണ്ടെന്നും ലക്ഷ്യം കാണുന്നത് വരെ പിൻമാറില്ലെന്നും വ്യക്തമാക്കി. ഇറാന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായും വരും ദിവസങ്ങളിൽ ആക്രമണം കൂടുതൽ ശക്തമാക്കുമെന്നുമാണ് പെന്റഗൺ നൽകുന്ന സൂചന. ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ തുടരുന്നത് പശ്ചിമേഷ്യയെ കൂടുതൽ രക്തരൂക്ഷിതമായ സംഘർഷത്തിലേക്ക് നയിക്കുകയാണ്.

സർക്കാർ ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിച്ചു; ‘ഏകപക്ഷീയ തീരുമാനം, ഒരുതരത്തിലും അം​ഗികരിക്കില്ല, സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും‘ – ഡോക്ടർമാരുടെ സംഘടന

BREAKING NEWS
ഡേറ്റിങ് ആപ്പിലൂടെ 'ആപ്പി'ലായി ഇന്ത്യൻ യുവാവ്!! കനേഡിയൻ വനിതയുമായി ഒരു വർഷത്തെ പ്രണയം, പിന്നാലെ വിവാഹിതാകാൻ തീരുമാനമെടുത്തു, കാനഡയിൽ നിന്ന് ഇന്ത്യയിലെത്തി രണ്ടു ദിവസം യുവാവുമൊത്ത് താമസിച്ചു, രേഖകൾ പരിശോധിച്ച യുവാവ് ഞെട്ടി, യുവതിയെന്ന് കരുതിയയാൾക്ക് പ്രായം 61, വിവാഹം കഴിക്കാൻ വിസമ്മതിച്ചതോടെ എംബസി...
15 Nov 2026
BREAKING NEWS
വാട്ട് ആൻ ഐഡിയ ടീച്ചറേ.... കള്ളന്മാരെ പേടിച്ച് ഭാര്യ രണ്ടര പവൻ സ്വർണം ഒളിപ്പിച്ചത് ചേട്ടന്റെ പഴയ ഷൂവിനകത്ത്, വീട്ടിൽ ശുദ്ധികലശത്തിനിറങ്ങിയ ഭർത്താവ് എല്ലാമെടുത്ത് ഹരിതകർമ സേനയ്ക്ക് കൊടുത്തു, മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സ്വർണം ഉടമസ്ഥന്റെ കൈകളിലേക്ക്
15 Nov 2026
BREAKING NEWS
ബെഡുകൾക്ക് മുകളിൽ ചത്ത എലിയും പൂച്ചകളും, കൂട്ടിരിപ്പുകാര്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ല, പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിലെ രോഗികള്‍ ദുരവസ്ഥയില്‍
15 Nov 2026
BREAKING NEWS
ഫുജൈറയിലെ വാഹനാപകടം; ഇരട്ടക്കുട്ടികളും കൊച്ചുമകനും നഷ്ടമായ പ്രവാസി മലയാളി സിദ്ദിഖിന്റെ കുടുംബത്തെ ആശ്വാസവുമായി നേരിട്ടെത്തി ഫുജൈറ കിരീടാവകാശി;
15 Nov 2026