BREAKING NEWS

പാഡഡ് ബ്രാ ധരിക്കണമെന്ന് പല സംവിധായകരും നിര്‍ബന്ധം പിടിക്കും, തിരിച്ച് വന്ന് മാറ്റമൊന്നും കണ്ടില്ലെങ്കില്‍ വീണ്ടും പറഞ്ഞയക്കും, ക്യാമറ ഫോക്കസ് ചെയ്യുന്നത് നടിമാരുടെ വയറിലും മാറിടത്തിലും, നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് തപ്സി പന്നു

· · 1 min read
Share: Copied!

ന്യൂ‍ഡൽഹി: സിനിമയിൽ നടിമാരോടുള്ള സമീപനത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി തപ്‌സി പന്നു. ദക്ഷിണേന്ത്യൻ സിനിമകളിലും ബോളിവുഡിലും നടിമാരുടെ ശരീരഭാഗങ്ങൾക്ക് നൽകുന്ന അനാവശ്യ പ്രാധാന്യത്തെക്കുറിച്ചാണ് താരം മനസ്സ് തുറന്നത്. ‘ദക്ഷിണേന്ത്യൻ സിനിമകളിൽ വയറിനും ബോളിവുഡിൽ മാറിടത്തിനുമാണ് സംവിധായകർ പ്രാധാന്യം നൽകാറുള്ളത്’ എന്ന നിരീക്ഷണമാണ് തപ്‌സി പങ്കുവെച്ചത്. പ്രേക്ഷകരുടെ ചില സങ്കൽപ്പങ്ങളെ തൃപ്തിപ്പെടുത്താനാണ് സംവിധായകർ നടിമാരുടെ പ്രകടനത്തേക്കാൾ ഉപരിയായി ശരീരഭാഗങ്ങളിൽ ക്യാമറ ഫോക്കസ് ചെയ്യുന്നതെന്ന് തപ്‌സി കുറ്റപ്പെടുത്തി.

ഭോജ്പുരി, തെന്നിന്ത്യൻ സിനിമകളിൽ പാട്ടുരംഗങ്ങളിൽ വയറിന് വലിയ പ്രാധാന്യം നൽകുന്നതിന്റെ യുക്തി തനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും, ഹിന്ദി സിനിമകളിൽ ഈ ശ്രദ്ധ മാറിടത്തിലേക്കാണ് കേന്ദ്രീകരിക്കുന്നതെന്നും താരം നിരീക്ഷിച്ചു. ദക്ഷിണേന്ത്യൻ സിനിമകളിൽ അഭിനയിക്കുമ്പോൾ പാഡഡ് ബ്രാ ധരിക്കാൻ സംവിധായകർ നിർബന്ധിക്കാറുണ്ടെന്ന് തപ്‌സി പറഞ്ഞു. “സൗത്തിൽ അവർ പറയും പാഡഡ് ബ്രാ ധരിക്കണമെന്ന്. ഷൂട്ടിംഗിനിടയിൽ ഇത്തരം മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെടുന്നത് നടിമാരെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

“ഒരു പാട്ട് ഷൂട്ട് ചെയ്യുന്നതിനിടയിൽ എല്ലാവരും നോക്കി നിൽക്കെ ഒരാൾക്ക് ഇങ്ങനെയൊന്നിനായി എഴുന്നേറ്റു പോകേണ്ടി വരുന്നത് എത്രത്തോളം ലജ്ജാകരമാണെന്ന് ആലോചിച്ചു നോക്കൂ. എല്ലാവരും ശ്രദ്ധിക്കുന്നത് എന്ത് മാറ്റമാണ് ഉണ്ടായതെന്നായിരിക്കും. തിരിച്ചുവന്നാൽ മാറ്റമൊന്നും കാണുന്നില്ലെന്ന് പറഞ്ഞ് വീണ്ടും മാറ്റാൻ ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ടാകാറുണ്ടെന്ന് തപ്‌സി പറഞ്ഞു.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026