BREAKING NEWS

കോൺ​ഗ്രസിന്റെ കയ്യിൽ കാൽകാശില്ല, അതുള്ളത് ബിജെപിയുടെ കയ്യിൽ, വരുന്ന തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് പരാജയപ്പെടും!! അസം കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ ബിജെപിയിൽ ചേർന്നു

· · 1 min read
Share: Copied!

ഗുവാഹത്തി: കോൺഗ്രസിൻ്റെകയ്യിൽ കാശില്ലെന്നു വെളിപ്പെടുത്തി മുൻ സംസ്ഥാന അധ്യക്ഷൻ ബിജെപിയിൽ ചേർന്നു. അസം പിസിസി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള ഭുപെൻ ബോറയാണ് ബിജെപിയിൽ ചേർന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അസമിൽ കോൺഗ്രസ് പരാജയപ്പെടുമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടിയുടെ പക്കൽ പണമില്ലെന്നും പറഞ്ഞാണ് ഭുപെൻ ബോറ പാർട്ടി വിട്ടത്.

പിന്നാലെ നെടുനീളെ ഡയലോ​ഗും വെച്ചുകീറി… ബിജെപി രാജ്യത്തിനായി പ്രവർത്തിക്കുന്നുവെന്ന് ബോധ്യപ്പെട്ടാണ് ഹിമന്ത ബിശ്വ ശർമ നേരത്തെ പാർട്ടി വിട്ടത്. അമിത് ഷായെ നേരിൽ കണ്ട ശേഷം തനിക്കും ഇക്കാര്യം ബോധ്യമായി. അസമിൽ കോൺഗ്രസിന് മുസ്ലിം വിഭാഗത്തിന് മേധാവിത്വമുള്ള 25 സീറ്റുകളിൽ മാത്രമാണ് താത്പര്യം. ആ സീറ്റുകൾ മാത്രം ജയിക്കാനാണ് ശ്രമം. ധുബ്രി എംപി റാകിബുൾ ഹുസൈൻ്റെ താത്പര്യത്തിന് അനുസരിച്ചാണ് പാർട്ടി സംസ്ഥാനത്ത് ഇപ്പോൾ പ്രവർത്തിക്കുന്നത്…

അതേസമയം കഴിഞ്ഞ ആഴ്ചയാണ് ബോറ പാർട്ടി നേതൃസ്ഥാനം രാജിവെച്ചത്. തുടർന്ന് സംസ്ഥാന നേതാക്കൾ ബോറയുടെ വീട്ടിലെത്തി സംസാരിക്കുകയും രാഹുൽ ഗാന്ധിയടക്കം ഇദ്ദേഹത്തോട് ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. പിന്നീട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇദ്ദേഹത്തിൻ്റെ വീട്ടിലെത്തിയ ശേഷമാണ് ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപനം നടത്തിയത്. തൻ്റെ ചോദ്യങ്ങൾ കോൺഗ്രസ് നേതൃത്വത്തെ അസ്വസ്ഥരാക്കിയെന്നും അതാണ് കോൺഗ്രസ് നേതാക്കളുമായുള്ള ചർച്ച പരാജയപ്പെടാൻ കാരണമെന്നുമായിരുന്നു ഭുപെൻ ബോറ കണ്ടെത്തൽ.

10 വർഷങ്ങൾക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പ്, കോൺ​ഗ്രസ് ബഹിഷ്കരിച്ചു!! അങ്കം സിപിഎമ്മും ബിജെപിയും തമ്മിൽ, കരുവന്നൂർ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സമ്പൂർണ്ണ ജയം

 

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026