BREAKING NEWS

സ്വര്‍ണക്കൊള്ളയുമായി തന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ല, കണ്ഠരര് രാജീവരെ ജയിലിലിട്ടത് ഇടതുനേതാക്കളിലേക്കുള്ള അന്വേഷണം വഴിതിരിക്കാന്‍, എസ്.ഐ.ടി മറുപടി പറയണം- വി ഡി സതീശന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കാളിത്തമില്ലാലെ തന്ത്രിയെ ജയിലിട്ടത് എന്തിനാണെന്ന് എസ്.ഐ.ടി വ്യക്തമാക്കണമെന്ന് വി.ഡി സതീശൻ. ജാമ്യ ഉത്തരവിലെ പരാമർശങ്ങൾ ഉയർത്തിയാണ് വി.ഡി സതീശന്റെ വിമർശനം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിയെ ബന്ധിപ്പിക്കുന്നതിനുള്ള തെളിവുകൾ ഇല്ലെന്നാണ് കണ്ഠരര് രാജീവർക്ക് ജാമ്യം നൽകിയുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നത്.

ഇടതുനേതാക്കളിലേക്ക് അന്വേഷണം എത്തിയപ്പോൾ അതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വി.ഡി സതീശൻ ആരോപിച്ചു. തന്ത്രി കണ്ഠരര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശബരിമല സ്വർണ്ണക്കൊള്ളയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഈ ഘട്ടത്തിൽ തെളിവുകൾ ഇല്ലെന്നാണ് കോടതി പറഞ്ഞത്. തന്ത്രിക്ക് താന്ത്രിക അധികാരം മാത്രമാണ് ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയും കൂടി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശിൽപ മോഷണക്കേസ് എന്നിവയിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026