ന്യൂഡൽഹി: കേന്ദ്രബജറ്റ് ഇന്ന് അവതരിപ്പിക്കും. ലോക്സഭയിൽ രാവിലെ 11-ന് ധനമന്ത്രി നിർമ്മല സീതാരാമന്റെ ബജറ്റ് അവതരണം. ബജറ്റ് ആദ്യമായാണ് ഞായറാഴ്ച അവതരിപ്പിക്കുന്നത്. നിർമല സീതാരാമന്റെ ഒൻപതാമത്തെ ബജറ്റവതരണമാണിത്. തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റവതരിപ്പിച്ച ധനമന്ത്രിയെന്ന വിശേഷണവും നിർമലയ്ക്ക് സ്വന്തം.പതിവിൽനിന്ന് വലിയ പരിഷ്‌കാരങ്ങൾ ഇത്തവണത്തെ ബജറ്റ് അവതരണത്തിൽ വ്യത്യസ്തമായി ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ബജറ്റ് കണക്കിലെടുത്ത് ഓഹരിവിപണികൾ ഞായറാഴ്ചയും പ്രവർത്തിക്കും.















































