BREAKING NEWS

ഉച്ചയ്ക്ക് ആഹാരം കൊടുത്ത് ഉറക്കിയ കുഞ്ഞിന് അനക്കമില്ലെന്ന് അമ്മ, കുട്ടിയുടെ കഴുത്തിൽ കയറോ, തുണിയോ ഉപയോ​ഗിച്ച് മുറുക്കിയ പാടുകൾ, നാല് വയസുകാരന്റെ മരണത്തിൽ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ നാലു വയസുള്ള മകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയും സുഹൃത്തും പോലീസ് കസ്റ്റഡിയിൽ. കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിക്കുന്ന ബംഗാൾ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകൻ ഗിൽദർ (4) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് കുട്ടിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞിന് ജീവനില്ലായിരുന്നു. ശരീരം തണുത്ത അവസ്ഥയിലായിരുന്നു. ഉച്ചയ്ക്ക് ആഹാരം കൊടുത്ത് ഉറക്കിയ കുഞ്ഞ് വൈകുന്നേരം അനക്കം ഇല്ലാതെ കിടക്കുന്നത് കണ്ടാണ് ആശുപത്രിയിൽ എത്തിച്ചതെന്നാണ് മാതാവ് ഡോക്ടറോട് പറഞ്ഞത്. എന്നാൽ കുഞ്ഞിനെ വിശദമായി പരിശോധിച്ച ഡോക്ടറാണ് കഴുത്തിൽ രണ്ട് പാടുകൾ കണ്ടെത്തിയത്.

ഈ പാടുകൾ കയറോ തുണിയോ കൊണ്ട് മുറുക്കിയപ്പോൾ ഉണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവികത തോന്നിയ ഡോക്ടർ ഉടൻ തന്നെ കഴക്കൂട്ടം പോലീസിൽ വിവരമറിയിച്ചു. തുടർന്ന് മാതാവായ മുന്നി ബീഗത്തെയും സുഹൃത്ത് തൻബീർ ആലത്തേയും കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി മരിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026